ആർ. എസ് പുരയുടെ അപ്പോസ്തലൻ പാസ്റ്റർ പി. എം. ജോസഫിനെ ഹാർവെസ്റ്റ് മിഷൻ ആദരിച്ചു

ആർ. എസ് പുരയുടെ അപ്പോസ്തലൻ പാസ്റ്റർ പി. എം. ജോസഫിനെ ഹാർവെസ്റ്റ് മിഷൻ ആദരിച്ചു

ജമ്മു: ജമ്മുവിലെ ആർ.എസ് പുരയിൽ കോട്ടയം പള്ളം സ്വദേശി പാസ്റ്റർ പി. എം ജോസഫ് സഭ പ്രവർത്തനം ആരംഭച്ചിട്ട് അരനൂറ്റാണ്ട്. 1974 - ലാണ് സൈനിക സേവനത്തിൽ നിന്ന് വിരമിച്ച് ആർ. എസ് പുര കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ആരംഭിക്കുന്നത് . ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് ഇന്ന് ജമ്മു ആർ. എസ് പുരയിലെ മനോഹരമായ ഒരു പെന്തക്കോസ്ത് സഭയായി ആ പ്രവർത്തനം വളർന്നു കൊണ്ടിരിക്കുന്നു.

പാസ്റ്റർ പി എം ജോസഫിൻ്റെ നീണ്ട വർഷത്തെ കഠിനാദ്ധ്വാനവും പ്രവത്തനമികവും  കണക്കിലെടുത്താണ് ഹാർവെസ്റ്റ് മിഷൻ (നോയിഡ) ‘ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ‘ നൽകി അദ്ദേഹത്തെയും കുടുംബത്തെയും ആദരിച്ചത്.

ഭാര്യ ഗ്രേസി, മക്കൾ: ബിനു വി ജോസഫ്, ബ്ലെസ്സൻ വി ജോസഫ്

ഹാർവെസ്റ്റ് മിഷൻ കോളജ് പ്രിൻസിപ്പൽ ഡോ. ബിജു ജോണാണ് അവർഡ് നൽകിയത്. 25000 രൂപയും ഫലകവുമായിരുന്നു അവാർഡ്. മിഷൻ ഡയറക്ടർ റവ. ബാബു ജോൺ, ജെഫ് ലെസ്ളി എന്നിവരും പ്രാദേശിക പ്രവർത്തകരായ പാസ്റ്റർമാരും ആശംസ അറിയിച്ച് സംസാരിച്ചു.