ഒരുക്കങ്ങൾ തുടങ്ങി ; പ്രസിദ്ധമായ അരാവല്ലി കൺവൻഷൻ നവം.2-5 വരെ 

ഒരുക്കങ്ങൾ തുടങ്ങി ; പ്രസിദ്ധമായ അരാവല്ലി കൺവൻഷൻ നവം.2-5 വരെ 

ജോൺ മാത്യു ഉദയ്‌പുർ

ഉദയ്‌പുർ: പാനർവ്വയിൽ ആംദ ഗ്രാമം ആസ്ഥാനമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അരാവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യ) 34 മത് അരാവലി കൺവെൻഷൻ നവംബർ 2-5 വരെ  ആംടയിലുള്ള അരാവലി ക്യാമ്പസ്സിൽ നടക്കും.   

പാസ്റ്റർ രാജു ജോസഫ്‌ , പാസ്റ്റർ ലക്ഷ്മൺ സിംഗ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .

പാസ്റ്റർ ഷിബു തോമസ് , പാസ്റ്റർ രവി ചന്ദ്ര എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. മറ്റു അഭിഷിക്തരായ ദൈവ ദാസന്മാരും വചനഘോഷണം നടത്തും.

അരാവലി പർവത നിരകളിൽ കർത്തൃ വേലയിൽ ആയിരിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ ജനജാതി വിഭാഗങ്ങളിൽ നിന്നും വിശ്വാസികളും പങ്കെടുക്കും.  സഹോരിമാർക്കും കുഞ്ഞുങ്ങൾക്കും ശുശ്രൂഷകർക്കും പ്രത്യേക മീറ്റിംഗുകൾ നടക്കും.

പാസ്റ്റർ തോമസ് മാത്യു , ഇവാ. ജോസഫ് ഡാനിയേൽ , പാസ്റ്റർ ബിജു വർഗീസ് എന്നിവർ നേതൃത്വം നല്കും.

Advertisement