"സ്പാർക്ക് സ്ടോം" ജയ്‌പ്പൂരിൽ

"സ്പാർക്ക് സ്ടോം" ജയ്‌പ്പൂരിൽ

ജയ്പ്പൂർ: ഭാരത സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന 'ഗ്ലോബൽ സ്പാർക്ക് അലയൻസ്' നേതൃത്വം കൊടുക്കുന്ന "സ്പാർക്ക് സ്ടോം" ജയ്‌പ്പൂരിൽ നടക്കും.

സഭാസംഘടനാ വ്യത്യാസമില്ലാതെ സഭാസ്ഥാപനത്തിനും സഭകളുടെ ആത്മീക വളർച്ചയ്ക്കും സഹായകമാകുന്ന നിലയിൽ പരിശീലന പരിപാടികളും ആത്മീക സംഗമങ്ങളും സംഘടിപ്പിക്കുന്ന ശുശ്രൂഷയാണ് 'ഗ്ലോബൽ സ്പാർക്ക് അലയൻസ്' ചെയ്തു വരുന്നത്. കൂടാതെ സഭാ ശുശ്രൂഷകന്മാർക്കു നേതൃത്വ പരിശീലനവും യൂത്ത് റിട്രീറ്റ്‌കളും കൗൺസിലിംഗ് പ്രോഗ്രാമുകളും കൗമാരക്കാർക്കിടയിലെ ഇടപെടലുകളുമായി 'ഗ്ലോബൽ സ്പാർക്ക് അലയൻസ്' ഉത്തരഭാരത സുവിശേഷീകരണ രംഗത്ത് ഇതിനോടകം വ്യക്തമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. 

ജയ്പ്പൂർ കേന്ദ്രമാക്കി സ്ഥാപിതമായ 'ഗ്ലോബൽ സ്പാര്ക് അലയൻസ്' ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ പതിനേഴു പട്ടണങ്ങളിലും ആറു വിദേശ രാജ്യങ്ങളിലും ആത്മീക സംഗമങ്ങളും യൂത്ത് ക്യാമ്പുകളും റിട്രീറ്റ് പ്രോഗ്രാമ്മുകളും സംഘടിപ്പിച്ചു സുവിശേഷീകരണ രംഗത്ത് നിർണ്ണായകമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. 

അതിന്റെ ഭാഗമായായി  സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ജയ്‌പൂർ മാൻസരോവറിലുള്ള ഇ എൽ എഫ് ചർച്ചിൽ  നടത്തപ്പെടുന്ന "സ്പാർക്ക് സ്ടോം" സഭാവളർച്ചയ്ക്കും ആത്മീക മുന്നേറ്റത്തിനും കാര്യമായ സംഭാവന നൽകുന്ന സമ്മേളനം തന്നെ ആയിരിക്കും. 

 പാസ്റ്റർ ജോ തോമസ് (ബെംഗളൂരു മുഖ്യ സന്ദേശം നൽകും. ക്രൈസ്തവ സംഗീതജ്ഞരായ പ്രകൃതി ആഞ്‌ജലീന, അലൻ ഗണ്ട എന്നിവവും 'നാരോ ഗേറ്റും' സംയുക്തമായി നടത്തുന്ന സംഗീത ശുശ്രൂഷയും '' "സ്പാർക്ക് സ്ടോം" ന്റെ പ്രത്യേകതകളാണ്. 

പാസ്റ്റർ സുജിത് എം സുനിൽ നേതൃത്വം  നല്കും.