ന്യുനപക്ഷങ്ങൾ ഫാസിസത്തിൻ്റെ ഇരകളാണെന്ന് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ്

ന്യുനപക്ഷങ്ങൾ ഫാസിസത്തിൻ്റെ ഇരകളാണെന്ന് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ്

തിരുവല്ല: ഇന്ത്യയിലെ ന്യുനപക്ഷങ്ങൾ ഫാസിസത്തിൻ്റെ ഇരകളാണെന്നും ഫാസിസത്തിൻ്റെ എല്ലാ ലക്ഷണങ്ങളും ഇന്ത്യയിൽ പ്രകടമാണെന്നും ഡോ ഗീവർഗ്ഗീസ് മാർ കൂറിലോസ് പറഞ്ഞു. ഒയാസിസ് കൾച്ചറൽ ഫോറം കൊമ്പാടി ഡോ ജോസഫ് മാർത്തോമ ക്യാമ്പ് സെൻ്ററിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

"വെറുപ്പിൻ്റെ കാലത്തെ അരക്ഷിത ന്യൂനപക്ഷങ്ങൾ " എന്ന വിഷയത്തെ അധികരിച്ച് തിരുവല്ല മാർത്തോമാ കോളേജ്, പൊളിറ്റിക്കൽ സയൻസ് മുൻ തലവനും ടെലിവിഷൻ സംവാദകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ.മോഹൻ വർഗ്ഗീസ്, ചരിത്രകാരനും ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. വിനിൽ പോൾ എന്നിവർ വിഷയാവതരണം നടത്തി.

ജെയ്സ് പാണ്ടനാട് മോഡറേറ്റർ ആയിരുന്നു. സുധീഷ് എസ് കൊല്ലം അധ്യക്ഷത വഹിച്ചു. ജെയിൻ ജോസഫ് സ്വാഗതവും മാനേജിംഗ് എഡിറ്റർ സാജു തിരുവല്ല കൃതജ്ഞതയും രേഖപ്പെടുത്തി.

തിരുവല്ല മാർത്തോമാ കോളജ്, പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ പ്രൊഫ. പി ഡി വർഗ്ഗീസ്, സജി തോമസ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. യുവകവി ബാബു എല്ലോറ " ജെമ്മു" എന്ന കവിത ചൊല്ലി. ബ്ലെസ്സി ഫെബിൻ ഗാനമാലപിച്ചു.

Advertisement