പാസ്റ്റർ സാം ജോൺ (റെജി -57) കർതൃസന്നിധിയിൽ

പാസ്റ്റർ സാം ജോൺ (റെജി -57) കർതൃസന്നിധിയിൽ

എറണാകുളം : പരേതരായ സി.ടി. ജോണിൻ്റെയും സാറാമ്മയുടെയും മകൻ എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ കടവന്ത്ര ചുട്ടിപ്പാറയിൽ (ഫെല്ലോഷിപ് ഹൗസ് ) പാസ്റ്റർ സാം ജോൺ (റെജി -57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രുഷ ബുധനാഴ്ച മെയ് 1 ന് രാവിലെ 8.30ന് സൗത്ത് കളമശ്ശേരി ആഷിസ് കൺവെൻഷൻ (മെട്രോ പില്ലർ 287) സെൻ്ററിൽ ആരംഭിച്ച് 12.30 ന് ഇടക്കൊച്ചി മക്പേല സെമിത്തേരിയിൽ സംസ്കരിക്കും. 

ഭാര്യ: പാലാരിവട്ടം, പുത്തൻപുരയ്ക്കൽ, പി എം മാത്യുവിൻ്റെയും ഏലിയാമ്മയുടെയും മകൾ ആഷ.

മക്കൾ: ലിൻ്റാ ബോവസ് (യു എസ് എ) റേച്ചൽ

മരുമകൻ: ബോവസ് (യു എസ് എ)

സഹോദരങ്ങൾ: ജോയ്‌സ് സാം -പി. എം. സാമൂവേൽ, ബിജി, പാസ്റ്റർ എബി ജോൺ -സാലി, ബിനോയ്‌ ജോൺ -ശോഭ ജോയിസ് സാം (യുഎസ്എ), 

ക്രൈസ്തവ സാഹിത്യ അക്കാദമി പ്രസിഡൻ്റും ഗുഡ്ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്ററുമായ ടോണി ഡി. ചെവൂക്കാരൻ്റെ ഭാര്യ ബിജിയുടെ സഹോദരനാണ്.