ടി.പി.എം കോഴിക്കോട് സെൻറർ മദർ അന്നമ്മ ജോൺ (86) കർതൃ സന്നിധിയിൽ

ടി.പി.എം കോഴിക്കോട് സെൻറർ മദർ അന്നമ്മ ജോൺ (86) കർതൃ സന്നിധിയിൽ

കോഴിക്കോട്: ദി പെന്തെക്കൊസ്തു മിഷൻ കോഴിക്കോട് സെൻ്റർ മദർ അന്നമ്മ ജോൺ (86) കർതൃ സന്നിധിയിൽ. സംസ്കാരം ജൂലൈ 5 ഇന്ന് ഉച്ചയ്ക്ക് 1 ന് കോഴിക്കോട് ടിപിഎം സെൻ്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് വെസ്റ്റ്ഹിൽ ടിപിഎം സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികം ( 62 വർഷം) തമിഴ്നാടിൻ്റെ ഇതര ഭാഗങ്ങളിലും 1982 മുതൽ കോഴിക്കോട് സെൻ്ററിൻ്റെ വിവിധയിടങ്ങളിലും സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

പത്തനംതിട്ട കുമ്പഴ മരുത്തൂർ പരേതനായ എം.ജോണിൻ്റെ മകളാണ്.

ടിപിഎം കോട്ടയം സെന്റർ ശുശ്രൂഷകനായിരിക്കെ കർത്യസന്നിധിയിൽ ചേർക്കപ്പെട്ട എൽഡർ കുമ്പഴ ബേബി സാർ സഹോദരനാണ്.