പാസ്റ്റർ ഭക്തവത്സലന്റെ സംസ്കാരം മെയ് 22ന് എറണാകുളത്ത്

പാസ്റ്റർ ഭക്തവത്സലന്റെ സംസ്കാരം മെയ് 22ന് എറണാകുളത്ത്

മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കും.

സംസ്കാരം  മെയ് 22 തിങ്കളാഴ്ച രാവിലെ 8 മുതൽ ആരംഭിക്കുന്ന എറണാകുളം പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സോഡസ് ക്രിസ്ത്യൻ സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം 1ന്  ഇടക്കൊച്ചി മാക്പെല ക്രിസ്ത്യൻ  സെമിത്തേരിയിൽ

ബെംഗളൂരു: ആത്മീയ ചൈതന്യം തുടിക്കുന്ന 250-ല്‍പരം അനശ്വര ഗാനങ്ങള്‍ ക്രൈസ്തവ കൈരളിയ്ക്ക് സമ്മാനിച്ച പാസ്റ്റര്‍ പി.എം ഭക്തവത്സലന്‍ (74) കർതൃസന്നിധിയിൽ.

മെയ് 19 വെള്ളിയാഴ്ച രാവിലെ 10 മുതൽ 2 വരെ ബാംഗ്ലൂർ ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം  മെയ് 22 തിങ്കളാഴ്ച രാവിലെ 8 മുതൽ ആരംഭിക്കുന്ന എറണാകുളം പാലാരിവട്ടം തമ്മനം റോഡിലുള്ള എക്സോഡസ് ക്രിസ്ത്യൻ സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് ഇടക്കൊച്ചി മാക്പെല ക്രിസ്ത്യൻ സെമിത്തേരിയിൽ.

കഴിഞ്ഞ കുറെ ദിവസങ്ങളായി കിഡ്നി സംബന്ധമായ ചികിത്സക്കിടയിൽ ഹൃദയസ്തംഭനം നിമിത്തം ബാംഗ്ലൂരിലെ ബാപ്റ്റിസ്ററ് മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മാവേലിക്കര പുലിമുഖത്ത് സുവിശേഷകന്‍ സി.മത്തായി - ഏലിയാമ്മ ദമ്പതികളുടെ ഏക മകനാണ് ഭക്തവത്സലന്‍. 

ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡിൻ്റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഡയറക്ടറായി 1992 വരെ പ്രവര്‍ത്തിച്ചിരുന്നു.

ബാംഗ്ലൂരിലെ പെന്തെക്കൊസ്ത് സഭകളിലെ വിശ്വാസികളെയും ശുശ്രൂഷകരെയും ഒത്തൊരുമിപ്പിച്ച് ഉപദേശ ഐക്യമുള്ള സഭകളുടെ സംയുക്ത സംരംഭമായ് "പെന്തെക്കൊസ്ത് " എന്ന പേരിൽ 2006 മുതൽ ആത്മീയ സമ്മേളനം അദ്ദേഹം നടത്തിയിരുന്നു. 

 കർണാടക ചർച്ച് ഓഫ് ഗോഡ് സഭയുടെ ജനറൽ മിനിസ്റ്റർ ആയിരുന്നു.

300-ല്‍ അധികം ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും നൂറുക്കണക്കിന് സ്റ്റേജുകളില്‍ ക്രിസ്തുവിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത സംഗീതജ്ഞനായിരുന്നു.

ഭാര്യ: ബീന

മക്കൾ :ബിബിന്‍, ബിനി, ബെഞ്ചി.

പരിശുദ്ധന്‍ മഹോന്നത ദേവന്‍, ആരാധ്യനെ സമാരാധ്യനെ, ആശ്രയം ചിലര്‍ക്കു, പാഹിമാം ജഗദീശ്വരാ, ഉയര്‍ന്നിതാ വാനില്‍, യഹോവെ നീ എന്നെ ശോധന ചെയ്തു എന്നു തുടങ്ങി ഭക്തിയുടെയും വിശ്വാസത്തിന്‍റെയും തനിമ നിറയുന്ന ഒട്ടനവധി ഗാനങ്ങള്‍ ഭക്തവത്സലന്‍റെ തൂലികയില്‍ നിന്നും ജന്മം കൊണ്ടതാണ്.

വാർത്ത: ചാക്കോ കെ. തോമസ്

Advertisement