സുവി. പോൾ ജോസഫ് (42) കർതൃസന്നിധിയിൽ
ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫി ന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി.പോൾ ജോസഫ് (42) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: റുബി പോൾ. മക്കൾ: ഗിഫ്റ്റി, ഗ്രഫി, ഗ്ലാഡി, ഗാഡോൾ.
സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നോർത്ത് ഇന്ത്യയിലും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലും മിഷനറിയായിരുന്നു.
ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ പിവൈപിഎ മുൻ സെക്രട്ടറിയും പിവൈപിഎ മുൻ സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു.