ബഹറിൻ MEPC വാർഷിക കൺവൻഷനു പ്രൗഢമായ തുടക്കം

ബഹറിൻ MEPC വാർഷിക കൺവൻഷനു   പ്രൗഢമായ തുടക്കം

ബഹറിൻ MEPC വാർഷിക കൺവൻഷനു തുടക്കമായി ; പാസ്റ്റർ കെ. ജെ. മാത്യു മുഖ്യ പ്രഭാഷകൻ

ബഹറിനിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്തൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വാർഷിക കൺവൻഷനു പ്രൗഡമായ തുടക്കം.

MEPC പ്രസിഡൻ്റെ പാസ്റ്റർ ജയിസൺ കുഴിവിള അദ്ധ്യക്ഷനായിരുന്നു.  "ആരാധന സംബന്ധിയായ വെളിപ്പാട് " എന്ന വിഷയത്തെ ആസ്പദമാക്കി യോഹന്നാൻ 4: 21-24 വാക്യങ്ങളെ അധികരിച്ച് പാസ്റ്റർ കെ. ജെ.മാത്യു മുഖ്യ വചന ശുശ്രൂഷ നിർവഹിച്ചു.

"ആത്മീയൻ കൂട്ടത്തിൻ്റെ ഭാഗമായല്ല അനുഭവത്തിൻ്റെ ഭാഗമായി ദൈവത്തെ ആരാധിക്കുന്നവനാകേണം" എന്ന ശക്തമായ പ്രബോധനത്തെ ദൈവജനം ഏറ്റെടുത്തത് ബഹറിൻ്റെ മണ്ണിൽ ഒരു പുത്തൻ ഉണർവ്വിന് നാന്ദികുറിച്ചിരിക്കുകയാണ്. കൺവൻഷൻ നവം. 8 ന് സമാപിക്കും. എംഇപിസി. ക്വയർ ആരാധനകൾക്ക് നേതൃത്വം നല്കും.

ബഹറിൻലെ സഭകളുടെ വാർത്തകളും പരസ്യങ്ങളും ഗുഡ് ന്യൂസിലും വായിക്കാം. ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രാൻ (ഗുഡ്ന്യൂസ്) -+91 80898 17471