പാസ്റ്റർ ജയദീപ് പി. എ കർത്തൃസന്നിധിയിൽ
മഞ്ചേശ്വരം (കാസർഗോഡ് ): പാസ്റ്റർ ജയദീപ് പി.എ(57) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഹൃദയാഘാതത്തെ തുടർന്ന് മംഗലാപുരം ഫാദർ മുള്ളർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. തൃശ്ശൂർ എൻജിനിയറിങ് കോളജിലെ പഠനത്തിന് ശേഷം ദൈവവിളി ഏറ്റെടുത്തു ഐ സി പി എഫ് ന്റെ മംഗലാപുരത്തെ ആദ്യ സ്റ്റാഫ് വർക്കർ ആയി പ്രവർത്തനം ആരംഭിച്ച പാസ്റ്റർ ജയദീപ് സൗത്ത് കാനറയുടെ വിവിധ സ്ഥലങ്ങളിൽ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. വേദാധ്യാപകൻ, പാസ്റ്റർ എന്നീ നിലകളിൽ ദീർഘവർഷങ്ങളായി കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു താമസിച്ചു ദൈവവേല ചെയ്തു വരികയായിരുന്നു.
ഭാര്യ: ഡോക്ടർ ഷാന്റി(ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, കാസറഗോഡ്). മക്കൾ: ഒബെദ് (കാനഡ), ഏബൽ(മംഗലാപുരം), ജോനാഥൻ (ടാഷ്കെന്റ്), ഹന്ന (ടി.ഐ.എസ്.എസ്, സോലാപ്പൂർ).