പാസ്റ്റർ എ.റ്റി ജോർജിന്റെ സംസ്കാരം ഓഗ. 17 നാളെ 

പാസ്റ്റർ എ.റ്റി ജോർജിന്റെ സംസ്കാരം ഓഗ. 17 നാളെ 

കോട്ടയം : കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി യിലെ സീനിയർ ശുശ്രൂഷകനും ഐപിസി സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ പ്രധാന വക്താവുമായിരുന്ന തലപ്പാടി ഏഴാച്ചേരിയിൽ മാമൂട്ടിൽ ഏ.റ്റി. ജോർജ് സാറിന്റെ (റിട്ട. അദ്ധ്യാപകൻ -91) സംസ്കാരം ഓഗ. 17 നാളെ രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 4ന് ഐപിസി തലപ്പാടി സഭാ സെമിത്തേരിയിൽ നടക്കും. 

വാർദ്ധക്യ സഹജമായ പ്രയാസങ്ങളാൽ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു പരേതൻ. സണ്ടേസ്കൂളിന്റെ പാഠാവലി രൂപീകരിക്കുന്നതിനും ചിട്ടയായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും സഭയുടെ വളർച്ചയ്ക്കാപ്പം സണ്ടേസ്കൂളിന്റെ മുഖഛായ മാറ്റുന്നതിനും നിർണായക പങ്കു വഹിക്കുയും സണ്ടേസ്കൂൾ അദ്ധ്യാപക പരിശീലനങ്ങൾ അക്കാദമിക് നിലവാരത്തിലെത്തിക്കുന്നതിനും ഏറെ പ്രയത്നിച്ചു. സ്റ്റേറ്റ് സണ്ടേസ്കൂൾ ഡെപ്യൂട്ടി ഡയറക്ടറായും സഭയുടെ ജനറൽ, സ്റ്റേറ്റ് തലങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തെ ഐപിസിയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നു.

പ്രൊഫസർ ടി.സി.കോശി, പി.കെ. ഏബ്രഹാം, പാസ്റ്റർ ഇ.എ.മോസസ് എന്നിവരോടൊപ്പം സൺണ്ടേസ്കൂളിന്റെ പാഠ്യപദ്ധതി തയ്യാറാക്കുന്നതിനു പ്രവർത്തിച്ചു. 2, 6 ക്ലാസുകളിലെ പാഠപുസ്തകം തയ്യാറാക്കുന്നതിനു പ്രയത്നിച്ചു.

പരീക്ഷാ സമ്പ്രാദായം, താലന്തു പരിശോധന, കുട്ടികളുടെ സമ്മേളനം, സൺഡേ സ്ക്കൂൾ സൺഡേ, ക്യാമ്പ് എന്നിവയ്ക്കെല്ലാം മറ്റുള്ളവരൊടൊപ്പം ചേർന്ന് തുടക്കം കുറിക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിക്കുന്നതിനും സാധിച്ചു.

ഭാര്യ തിരുവല്ല വേങ്ങലോട്ട്കുടിയിൽ പരേതയായ അമ്മിണികുട്ടി.

മക്കൾ : പാസ്റ്റർ ജെയ്സ് ജോർജ് (വെബ്ളി ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പ് ചർച്ച്, യു.കെ), ജോസ് എം.ജോർജ്, ജെസി ജോർജ്, ജയവർഗീസ്.

മരുമക്കൾ : ലില്ലികുട്ടി ജെയ്സ്, വൽസമ്മ ജോസ്, ജോർജ് ജോസഫ്, സാബു വർഗീസ്.

വാർത്ത: ബെന്നി പുള്ളോലിക്കൽ

Advertisement