കുറ്റപ്പുഴ പാറയിൽ പി. എബ്രഹാം സഖറിയുടെ (സാം -66) സംസ്കാരം ജൂൺ 19 ന്

കുറ്റപ്പുഴ പാറയിൽ പി. എബ്രഹാം സഖറിയുടെ (സാം -66) സംസ്കാരം ജൂൺ 19 ന്

തിരുവല്ല : കുറ്റപ്പുഴ സിറ്റിസൺ നഗർ പാറയിൽ പി. എബ്രഹാം സഖറിയ (സാം പാറേൽ - 66) നിര്യാതനായി. സംസ്കാരം ജൂൺ 19ന് രാവിലെ 9.30ന് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് കാറ്റോടുള്ള സഭ സെമിത്തേരിയിൽ.

ദിർ ഘ വർഷങ്ങൾ അബുദാബിയിൽ ഓയിൽ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. സിറ്റിസൺ നഗർ സൊസൈറ്റി പ്രസിഡൻ്റും പാലിയേറ്റീവ് കെയർ സാരഥിയും ആയിരുന്നു പരേതൻ.

ഭാര്യ : ഏലിയാമ്മ സഖറിയ (മോളി). മക്കൾ : ജോ സാം എബ്രഹാം, ഡോ.സൗമ്യ സഖറിയ.  

മരുമക്കൾ : സ്റ്റെഫി എബ്രഹാം , ഡോ. ബോവസ് വിൻസെന്റ്.

പരസ്യം