വിങ്ങ് കമാൻഡർ (റിട്ട.) പി.ജെ.ഏബ്രഹാം(ബാബു - 80) നിര്യാതനായി

വിങ്ങ് കമാൻഡർ (റിട്ട.) പി.ജെ.ഏബ്രഹാം(ബാബു - 80) നിര്യാതനായി

തിരുവനന്തപുരം : തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡ് ഇമ്മാനുവേൽ കോട്ടേജിൽ വിങ്ങ് കമാൻഡർ (റിട്ട.) പി.ജെ.ഏബ്രഹാം (ബാബു - 80 ) നിര്യാതനായി. സംസ്കാരം നാളെ ജനു. 23 ന് തിങ്കൾ രാവിലെ 11 ന് തിരുമല ഹോളി ട്രിനിറ്റി പള്ളിയിലെ (എബ്രഹാം മെമ്മോറിയൽ ഹയർസെക്കൻഡറി സ്ക്കൂളിനു സമീപം) ശുശ്രൂഷകൾക്ക് ശേഷം മലമുകൾ സെമിത്തേരിയിൽ നടക്കും.

വെൺമണി കീരിക്കാട്ട് ഒഴു മണ്ണിൽ പരേതനായ പാസ്റ്റർ പി.ഐ ജോണിന്റെ (ഡൽഹി) മകനാണ്. ഭാര്യ: മല്ലപ്പള്ളി അപ്പക്കോട്ട് ആനി. മക്കൾ: നെൽസൺ , മാത്യൂസ് യു എസ് ), മരുമകൾ : സിജി.

സഹോദരങ്ങൾ: ജോൺ ജോർജ് (യു എസ് ), ഫിലിപ്പ് ജോൺ (ഡൽഹി), പാസ്റ്റർ സ്റ്റീഫൻ ജോൺ (യുഎസ്) , സാമുവേൽ ജോൺ (തിരുവനന്തപുരം), എലിസബെത്ത് , ലില്ലി, മേഴ്സി .

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ മിഷനറിയായിരുന്ന പാസ്റ്റർ പി.ഐ. ജോണിനോടൊപ്പം സുവിശേഷ വേലയുടെ ഭാഗമായി നോർത്തിന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. സുവിശേഷ വേലയുടെ ഭാഗമായി ഒട്ടേറെ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിച്ചു.

19 മത്തെ വയസിൽ ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നു. അക്കാലത്ത് മാരത്തോൺ ഓട്ടത്തിൽ (26 കി.മീ) ഒന്നാം സ്ഥാനത്തിനർഹനായി. ആയിരുന്ന സ്ഥലങ്ങളിൽ സഭാ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും പ്രയത്നിച്ചു.

 

Advertisement