വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചയൻ - 87) അമേരിക്കയിൽ നിര്യാതനായി

വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചയൻ -  87) അമേരിക്കയിൽ നിര്യാതനായി

ന്യൂയോർക്ക്: ദി പെന്തെക്കൊസ്ത് മിഷൻ മാമ്പുഴക്കേരി -കിടങ്ങറ സഭയുടെ ആരംഭകാല വിശ്വാസിയും റിട്ട. കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥനുമായ  ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചയൻ - 87) അമേരിക്കയിലെ ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം ജനു. 30 തിങ്കളാഴ്ച വൈകിട്ട് 6മുതൽ 9 വരെ ന്യൂയോർക്ക് ഹിക്സ്‌വില്ലിലുള്ള കോർണർ സ്റ്റോൺ ചർച്ചിൽ പൊതുദർശനവും ചൊവ്വ രാവിലെ 8ന് സംസ്കാര ശുശ്രൂഷകൾക്ക്ശേഷം ഗ്രേയ്റ്റ്നെക്ക് ആൾ സെയ്ൻ്റസ് സെമിത്തേരിയിൽ.

ഭാര്യ പരേതയായ അമ്മിണി സക്കറിയ റാന്നി വെച്ചൂച്ചിറ പറങ്ങനോട്ടിൽ കുടുംബാംഗം. 

മക്കൾ : മോനമ്മ അലക്‌സാണ്ടർ, ഗ്രേസി ജോസഫ്, മോൻസി സക്കറിയ ( മൂവരും യു.എസ്), പരേതനായ ബെൻസി സക്കറിയ, സാം സക്കറിയ (സൗദി). മരുമക്കൾ: അലക്‌സാണ്ടർ സക്കറിയ കുന്നിരിക്കൽ മനക്കൽ കറ്റോട്, എബ്രഹാം ജോസഫ് വടക്കമണ്ണിൽ റാന്നി,ദിനു മോൻസി (യു.എസ്), സിനി ബെൻസി (ഷാർജ), ഷേമ സാം ( സൗദി).