മരണത്തിലും വേര്‍പിരിയാനാവാതെ രാമമംഗലം പോട്ടയില്‍ എബ്രഹാം-ഏലിയാമ്മ ദമ്പതികള്‍

മരണത്തിലും വേര്‍പിരിയാനാവാതെ രാമമംഗലം പോട്ടയില്‍ എബ്രഹാം-ഏലിയാമ്മ ദമ്പതികള്‍

വാര്‍ത്ത: മാത്യു കിങ്ങിണിമറ്റം

കോലഞ്ചേരി:  മരണം നമ്മെ വേര്‍പിരിക്കും വരെ ഇണയായും തുണയായും ജീവിച്ചുകൊള്ളാം എന്ന തീരുമാനം എടുത്ത എബ്രഹാമിനേയും ഏലിയാമ്മയേയും മരണത്തിലും വേര്‍പിരിക്കാനായില്ല. എറണാകുളം ജില്ലയില്‍ ഐപിസി പിറവം സെന്ററില്‍ മണീട് സഭാംഗം രാമമംഗലം പോട്ടയില്‍ എബ്രഹാം ജോണിനും (84) സഹധര്‍മ്മണി ഏലിയാമ്മ ജോണിനും (80) മരണം സംഭവിച്ചത് ഈ കഴിഞ്ഞ 28-ാം തീയതി രാത്രിയിലും 29-ാം തീയതി പുലര്‍ച്ചയുമാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു എബ്രഹാം, ഏലിയാമ്മ ഭവനത്തിലും. സംസ്‌കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 2 തിങ്കളാഴ്ച രാവിലെ 9.00 ന് ഭവനത്തില്‍ ആരംഭിച്ച് സംസ്‌കാരം ഉച്ചയ്ക്ക് 12.00 ന് പുത്തന്‍കുരിശ് സെമിത്തേരിയില്‍ നടക്കും.

മക്കള്‍: ബേബി കയ്യൂര്‍ ജോണ്‍സണ്‍ (ദുബായ്), ജോബി (യു.കെ.). മരുമക്കള്‍: ജോസഫ്, ജയ, ജീന. പരേത മണീട് ചീരക്കാട്ടുപാറ ഇല്ലിമൂട്ടില്‍ കുടുംബാംഗമാണ്. 1992ലായിരുന്നു ഇരുവരുടേയും ഒന്നിച്ചുള്ള വിശ്വാസ സ്‌നാനവും.

Advertisement