വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമളി പള്ളിക്കലെത്ത് അമ്മുക്കുട്ടി ദാനിയേൽ (76) മരണമടഞ്ഞു

വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമളി പള്ളിക്കലെത്ത് അമ്മുക്കുട്ടി ദാനിയേൽ (76) മരണമടഞ്ഞു

കുമളി: ഇരുചക്രവാഹനാപകടത്തെ തുടർന്ന് പാല മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെന്റർ കുമളി സഭാംഗം പരേതനായ പള്ളിക്കലെത്ത് വൈ. ദാനിയേലിന്റെ ഭാര്യ അമ്മുക്കുട്ടി ദാനിയേൽ (76) മരണമടഞ്ഞു. ഭൗതികശരീരം ആഗസ്റ്റ് 3 ഇന്ന് വൈകിട്ട് 4ന് അമരാവതിയിലുള്ള മകൻ സജിയുടെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ആഗസ്റ്റ് 4 നാളെ രാവിലെ 10 ന് കുമളി റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ചെളിമട റ്റി.പി.എം സഭാ സെമിത്തെരിയിൽ. 

മക്കൾ: ബിജു ദാനിയേൽ, സജീവ് പി.ഡി, അജി ദാനിയേൽ, ബൈജു പി.ഡി. മരുമക്കൾ: ബിന്ദു ബിജു, മേരിക്കുട്ടി സജീവ്, ഗ്ലോറിയ ബിജു.

റ്റി.പി.എം സഭാ ശുശ്രൂഷകരായി നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ ഭരണിക്കാവ് ജി. പാപ്പച്ചന്റെയും മദർ വൈ. അമ്മിണിയുടെയും സഹോദര പത്നിയാണ്.

വാർത്ത: ചാക്കോ കെ.തോമസ് ബാംഗ്ലൂർ