പത്തനാപുരം പൊയ്യയിൽ അമ്മുകുട്ടി അലക്സാണ്ടർ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പത്തനാപുരം പൊയ്യയിൽ അമ്മുകുട്ടി അലക്സാണ്ടർ (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പത്തനാപുരം : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ പ്രസിഡന്റും സഹസ്ഥാപകയും കേരളാ ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരിയുടെ മാനേജിംഗ് ഡയറക്ടറുമായ പത്തനാപുരം പൊയ്യയിൽ അമ്മുകുട്ടി അലക്സാണ്ടർ (87 ) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുമ്പനാട് പുത്തൻ ബംഗ്ലാവിൽ കുടുംബാംഗമാണ്. പ്രശസ്ത സുവിശേഷകനും ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ സ്ഥാപകനും പ്രസിഡന്റുമായിരുന്ന പത്തനാപുരം പൊയ്യയിൽ ഡോ. പി.വി. അലക്സാണ്ടറാണ് ഭർത്താവ്.

പൊതു ദർശനം ജൂലൈ 2 ന് ഞായറാഴ്ച ഉച്ചക്ക് 2 മുതൽ സ്വവസതിയിൽ നടക്കും. സംസ്കാരം ജൂലൈ 3 ന് രാവിലെ 10 മുതൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 1 ന് നടക്കും. 

ആത്മീയ രംഗത്തും പത്തനാപുരത്തെ സാമൂഹിക, സാംസ്കാരിക, സേവന രംഗങ്ങളിൽ സജീവമായിരുന്നു. പത്തനാപുരം YWCA യുടെ പ്രസിഡന്റ്,സെക്രട്ടറി എന്നീ നിലകളും പ്രവർത്തിച്ചിട്ടുണ്ട്. 2019 -ൽ ഗാന്ധിഭവനത്തിന്റെ പ്രത്യേക ആദരവും നേടിയിട്ടുണ്ട്. 1968 മുതൽ അമേരിക്കയിലെത്തി.

ക്രൈസ്തവ മിഷനറിയും, ഗാനരചയിതാവുമായിരുന്ന യുസ്തൂസ് യോസഫിന്‍റെ ചെറുമകളായ അമ്മുക്കുട്ടി ബാല്യം മുതൽ ക്രിസ്തുവിനെ അറിയുവാൻ ഭാഗ്യം ലഭിച്ചു. സുവിശേഷ പ്രവർത്തനത്തിലും സഭാ സ്ഥാപനത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

സുവിശേഷ പ്രവർത്തനങ്ങൾക്കായി മലയാള നാട് തന്നെ തിരഞ്ഞെടുക്കുന്നതിന് സഹധർമ്മിണി അമ്മുക്കുട്ടി അലക്സാണ്ടറിന്‍റെ പ്രാർത്ഥനയും പിന്തുണയും ഡോ പി വി അലക്സാണ്ടറിനെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.

ആയുരിൽ സ്ഥാപിതമായ കേരള ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി, വാളകത്തു സ്ഥിതിചെയ്യുന്ന മേഴ്സി ഹോസ്പിറ്റൽ, മേഴ്സി കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരത്തും, നിലമ്പൂരിലും സ്ഥിതിചെയ്യുന്ന ജീസസ്സ് ലൌസ് മി ക്രിസ്ത്യൻ ഹോം, എന്നിവ ഇരുവരുടെയും ആഴമായ ദൈവശായബോധത്തിന്‍റെയും നിരന്തര പ്രാർത്ഥനയുടെയും നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു.

മക്കൾ : റെനി അലക്സാണ്ടർ, റോയി അലക്സാണ്ടർ, ഡോ. റീന പരേതയായ അലക്സാണ്ടർ. മരുമക്കള്‍ : ഡോ. ബീനാ ജോസഫ്,  ഡോ. ഷീല ചെറിയാന്‍.