റോയ് വാകത്താനത്തിൻ്റെ പിതൃസഹോദരി അന്നമ്മ ജോൺ നിര്യാതയായി

പുതുപ്പള്ളി: ഗുഡ്ന്യൂസ് ബോർഡ് മെമ്പറായ റോയ് വാകത്താനത്തിൻ്റെ പിതൃസഹോദരിയും പാസ്റ്റർ സി.കെ. ഏബ്രഹാമിന്റ സഹോദരിയുമായ പരേതനായ കെ.വി ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ (85) നിര്യാതയായി. സംസ്കാരം ജനു. 18 നാളെ രാവിലെ 9 ന് ശുശ്രൂഷകൾ ആരംഭിച്ച് 11.30 ന് പുതുപ്പള്ളി ബ്രദറൻ ചർച്ച് സെമിത്തേരിയിൽ.
മക്കൾ: ഡോ. ഷിബു, ഷാജി, സാബു. മരുമക്കൾ: ഡോ. സൂസൻ, ബീന, രേഷ്മ. ഗുഡ്ന്യൂസിന്റെ ചെയർമാനായിരുന്ന പരേതനായ വി.എം. മാത്യു സാറിന്റെ മക്കളായ ഫിന്നി മാത്യു, കുര്യൻ മാത്യു, വെസ്ളി മാത്യു എന്നിവരും കുടുംബാംഗങ്ങളാണ്.
Advertisement