പാസ്റ്റർ വി.സി. മാത്യുവിന്റെ സഹധർമ്മിണി അന്നമ്മ മാത്യു (കൊച്ചുമോൾ - 69) കർതൃസന്നിധിയിൽ
കൊല്ലാട് : ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) ശുശ്രൂഷകൻ പാസ്റ്റർ വി.സി. മാത്യുവിൻ്റെ (അച്ഛകുഞ്ഞ്) ഭാര്യ അന്നമ്മ മാത്യു (കൊച്ചുമോൾ- 69) നിര്യാതയായി. സംസ്കാരം ജൂലൈ 6ന് രാവിലെ 7 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് ദി ചർച്ച് ഓഫ് ഗോഡ് കൊല്ലാട് ദൈവസഭ സെമിത്തേരിയിൽ. പരേത പേരിശേരി മലയിൽ കുന്നത്ത് കുടുംബാംഗമാണ്.
മക്കൾ: ബ്ലെസ്സി, ബെറ്റ്സി (കാനഡ), ബെൻഷോ(കാനഡ).
മരുമക്കൾ: പാസ്റ്റർ എൻ.പി. കുര്യാക്കോസ്, ജോൺസൻ (കാനഡ), സിബാ(കാനഡ).
Advertisement