അന്നമ്മ ഏബ്രഹാം (73)ഹ്യൂസ്റ്റണിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗമായ പെരുമ്പലത്ത് പി.എം. ഏബ്രഹാമിന്റെ (ബേബിച്ചൻ) സഹധർമിണി അന്നമ്മ ഏബ്രഹാം (കുഞ്ഞനാമ്മ-73) ഹ്യൂസ്റ്റണിൽ നിര്യാതയായി. വടക്കേപറമ്പിൽ നിലമ്പൂർ എടക്കര വടക്കേപറമ്പിൽ കുടുംബാംഗമാണ്. 47 വർഷം കുടുംബമായി ഹ്യൂസ്റ്റണിൽ താമസിച്ചു വരുന്നു. നേഴ്‌സായിരുന്നു.
ഭൗതീക ശരീരം ജൂൺ 7 വെള്ളിയാഴ്‌ച വൈകിട്ട് 6.30 മുതൽ 8.30 വരെ ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൺ (4660 S Sam Houston Pkwy E, Houston, TX 77048) ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്‌മരണ സമ്മേളനവും നടക്കും. ശനിയാഴ്ച്‌ച 8-നു രാവിലെ 9 മുതൽ 11 വരെ സഭാമന്ദിരത്തിൽ លី ល ៣ร ๑๒๐ South Park Funeral home, 1310 N Mail St, Pearland, TX 77581 സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
മക്കൾ: ബ്ലസൺ ഏബ്രഹാം, സാജൻ ഏബ്രഹാം. മരുമക്കൾ: ജോളി, ഷീന.
വാർത്ത: രാജൻ ആര്യപ്പള്ളി
Advertisement