അനു ഏബിളിന്റെ (34) സംസ്കാരം ഫെബ്രു. 3ന്

അനു ഏബിളിന്റെ (34) സംസ്കാരം ഫെബ്രു. 3ന്
varient
varient
varient

കുവൈറ്റ്‌ സിറ്റി : കഴിഞ്ഞ ദിവസം കുവൈറ്റിൽ വാഹനാപകടത്തിൽ മരണമടഞ്ഞ പരുത്തിയറ വേളൂർ ഏബിൾ കോട്ടേജിൽ ഏബിൾ രാജന്റെ ഭാര്യ അനു ഏബിളിന്റെ (34) സംസ്കാരം ഫെബ്രു. 3 വെള്ളിയാഴ്ച രാവിലെ 10നു ഓടനാവട്ടത്ത് പരുത്തിയറയിലുള്ള ഏബിളിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1നു ഓടനാവട്ടം ഐ.പി.സി സിയോൻ സഭ സെമിത്തേരിയിൽ.  പരേത കിഴക്കെത്തെരുവ് ഐപ്പള്ളൂർ താളിക്കാംവിള കുടുംബാംഗമാണ്.

മകൻ: ഹാരോൺ ഏബിൾ.

ജനുവരി 28 ശനിയാഴ്ച്ച വൈകിട്ട് കുവൈറ്റിൽ ജോലി കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന ഒരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു.  

കൊട്ടാരക്കര കിഴക്കേത്തെരുവ് തളിക്കാം വിള അലക്സ് കുട്ടി - ജോളി കുട്ടി ദമ്പതികളുടെ മകളാണ്.  

Advertisement