തിരുവല്ല മണലിൽ വീട്ടിൽ കുളത്തിൻ്റെ പടിറ്റേതിൽ വൽസൻ ബെഞ്ചമിൻ (85) മുംബൈയിൽ നിര്യാതനായി

തിരുവല്ല മണലിൽ വീട്ടിൽ കുളത്തിൻ്റെ പടിറ്റേതിൽ വൽസൻ ബെഞ്ചമിൻ (85) മുംബൈയിൽ നിര്യാതനായി

 മുംബൈ: ദി പെന്തെക്കൊസ്ത് മിഷൻ മുംബൈ സെൻ്റർ കോപ്പർ ഖർണെ സഭാംഗം തിരുവല്ല മണലിൽ വീട്ടിൽ കുളത്തിൻ്റെ പടിറ്റേതിൽ വൽസൻ ബെഞ്ചമിൻ (85) നവിമുംബൈയിലെ വസതിയിൽ നിര്യാതനായി.

സംസ്കാരം ആഗസ്റ്റ് 3 വ്യാഴം രാവിലെ 9 ന് വാഷി അമിത് സാഗർ സൊസൈറ്റിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം നെറൂൽ ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യാ മുൻ സീനിയർ മാനേജർ ആയിരുന്ന പരേതൻ സുവിശേഷം അറിയിക്കുന്നതിൽ ഉത്സാഹിയും അവസാനനാൾ വരെ റ്റി.പി.എം സഭയുടെ സൺഡെസ്ക്കൂൾ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

പള്ളിപ്പാട് ആളൂർ കുടുംബാംഗം

റ്റി.പി.എം സഭാ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂവിൻ്റെ പിതാവിൻ്റെ സഹോദരി പുത്രനാണ്.

ഭാര്യ. പൈനുംമൂട് പീടികയിൽ മറിയാമ്മ ബെഞ്ചമിൻ .

മക്കൾ . മറിയം ബെഞ്ചമിൻ ഫിന്നി, ആനി ബെഞ്ചമിൻ

മരുമകൻ. ഫിന്നി പി.ചാക്കോ പാറ്റൂർ കൊട്ടാരക്കര.

Advertisement