ബിജു പാടിയകന്നു ; വേദനയില്ലാത്ത നാട്ടിലേക്ക്
![ബിജു പാടിയകന്നു ; വേദനയില്ലാത്ത നാട്ടിലേക്ക്](https://onlinegoodnews.com/uploads/images/202402/image_750x_65ceeea50aa25.jpg)
വാർത്ത: ബൈജു എസ്. പനയ്ക്കോട്
തിരുവനന്തപുരം: ലഭിച്ച വേദികളിലെല്ലാം 'മരണമേ ജയമെവിടെ' എന്ന് പാടിയ പ്രശസ്ത ക്രൈസ്തവ ഗായകനായ വെമ്പായം ബിജു (51) ബിജു ഒടുവിൽ മരണത്തെ തോല്പിച്ച ക്രിസ്തുവിനോടു ചേർന്നു. വൃക്ക സംബന്ധമായ രോഗങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്കാര ശുശ്രൂഷകൾ ഇന്ന് ഫെബ്രുവരി 16 രാവിലെ 10 ന് കൊപ്പം ഐപിസി സഭയിൽ ആരംഭിച്ച് 1 ന് മലമുകൾ സെമിത്തേരിയിൽ സംസ്കരിക്കും.
ജീവിതത്തിലെ പ്രതിസന്ധികളിലും ശുശ്രൂഷയ്ക്കു വേണ്ടി മാത്രം നിലനിന്ന ബിജുവിന്റെ കുടുംബം ഇന്നും വാടക വീട്ടിലാണ്. കുടുംബത്തിന്റെ ഏക ആശ്രയമായ ബിജുവിന്റെ വേർപാടിൽ ഇനിയെന്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നിൽക്കുകയാണ് ഭാര്യ ഷൈമോളും വിദ്യാർത്ഥികളായ മക്കൾ ജെറിനും സയനയും.