ബ്ലെസ്സൻ സി. ജേക്കബ് കർത്തൃസന്നിധിയിൽ

ബ്ലെസ്സൻ സി. ജേക്കബ് കർത്തൃസന്നിധിയിൽ

ഡാളസ്: അനുഗ്രഹീത കീബോർഡിസ്റ്റും പ്രയ്സ് & വർഷിപ്പ് ലീഡറുമായ ബ്ലെസ്സൻ സി. ജേക്കബ് ഡാളസിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ചില ദിവസങ്ങളായി ഡാളസിലുള്ള ഹോസ്പിറ്റലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മെസ്കിറ്റ് സഭാംഗമാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ്.

ഭാര്യ: തൃശൂർ ആൽപ്പാറ ഐപിസി സഭാംഗം ലിജി ഐസക്ക് ഇടപ്പാറ. മക്കൾ : ബ്രിയാൻ ബ്ലെസ്സൻ, ബ്രാഡ് വിൻ ബ്ലെസ്സൻ, ബ്രെയ്ലിൻ ബ്ലെസ്സൻ

Advertisement

Advertisement