പാസ്റ്റർ സി. വിജയൻ (64) കർത്തൃസന്നിധിയിൽ

പാസ്റ്റർ സി. വിജയൻ (64) കർത്തൃസന്നിധിയിൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രൂഷകൻ കാട്ടാക്കട, മാങ്കോട്ടുകോണം ശാരോൻ പുത്തൻ വീട്ടിൽ പാസ്റ്റർ സി. വിജയൻ (64) നിര്യാതനായി.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നെയ്യാറ്റിൻകര, തിരുവനന്തപുരം റീജിയനുകളിലായി ചപ്പാത്തിങ്കര, തത്തിയൂർ, പെരുങ്കടവിള, ആലത്തൂർ, ആര്യനാട് സഭകളിൽ കർത്തൃശുശ്രൂഷയിലായിരുന്നു. 

സംസ്കാരം മെയ് 09 ചൊവ്വാഴ്ച രാവിലെ 9ന് കാട്ടാക്കട, മാങ്കോട്ടുകോണത്തെ സ്വവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് പരുത്തിപ്പാറ സെമിത്തേരിയിൽ.

ഭാര്യ: മേരി (പത്മിനി).

മക്കൾ: എബി സാം ( ദുബായ് ), ഗിബി സാം (മലയാള മനോരമ, പാലക്കാട്‌ ), മരുമകൾ: സൂര്യ എബി (ദുബായ് ).

Advertisement