പന്തളം ജോസ് ഭവനിൽ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി

പന്തളം ജോസ് ഭവനിൽ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി

പന്തളം: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ പന്തളം സഭാംഗം ജോസ് ഭവനിൽ പരേതനായ എ.എം. വർഗ്ഗിസിന്റെ ഭാര്യ ചിന്നമ്മ വർഗ്ഗീസ് (86) നിര്യാതയായി. പരേത പന്തളം ദൈവസഭയുടെ പഴയ കാല വിശ്വാസികളിൽ ഒരാളായിരുന്നു.

സംസ്കാര ശുശ്രുഷ ഏപ്രിൽ 2 ഞായറാഴ്ച സഭാ ആരാധനയ്ക്കു ശേഷം ഉച്ചക്ക് 1 ന് ഭവനത്തിൽ ആരംഭിച്ച് 3 ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ : ജോർജ് വർഗ്ഗീസ് , പരേതയായ മോളി സ്റ്റീഫൻ, രജനി ജോസഫ് ജോർജ്, ബിജുമോൻ വർഗ്ഗീസ്. മരുമക്കൾ : ആനി ജോർജ്, സ്റ്റീഫൻ സാമുവേൽ, ജോസഫ് ജോർജ് , സിലു വർഗ്ഗീസ്.