കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) നിര്യാതനായി

കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) നിര്യാതനായി

വയനാട്: മാനന്തവാടി ടൗണിലെ സ്വതന്ത്ര പെന്തക്കോസ്ത് സഭാ ശുശ്രൂഷകൻ തൃശ്ശിലേരി കോട്ടയിൽ പാസ്റ്റർ ക്ലീറ്റസ് തോമസ് (59) നിര്യാതനായി. സംസ്കാരം മെയ് 8ന് തിങ്കൾ രാവിലെ 8ന് കൊയിലേരി താന്നിക്കലിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12ന് തൃശ്ശിലേരി പള്ളിക്കവലയിലുള്ള സഭാ സെമിത്തെരിയിൽ. 

അഞ്ചു ദിവസം മുമ്പുണ്ടായ കഠിനമായ വയറ് വേദനയും ഛർദ്ദിയുമാണ് വിദഗ്ദപരിശോദനകളിലേക്ക് നയിച്ചത്. തുടർന്ന് തലശ്ശേരി മലബാർ ക്യാൻസർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി ഗ്രാജുവേറ്റ് ചെയ്ത ശേഷം കുറെ വർഷങ്ങൾ ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ പ്രവർത്തകനായിരുന്നു.

ഭാര്യ: താന്നിക്കൽ മിനി ക്ലീറ്റസ് , മക്കൾ: അക്സാ, അലൻ (ഇരുവരും വിദ്യാത്ഥികൾ).

ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തകർ പാസ്റ്റർ ഷാജി എബ്രഹാം (PTL India Delhi), പാസ്റ്റർ അജയൻ എബ്രഹാം ( IET Siliguri) എന്നിവരുടെ സഹോദരീ ഭർത്താവാണ് ക്ലീറ്റസ്.

വാർത്ത: കെ.ജെ. ജോബ് വയനാട്

Advertisement