സിലോൺ പെന്തക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എ.ചാണ്ടി (മലബാർ തങ്കച്ചായൻ -84) കർത്തൃസന്നിധിയിൽ
പത്തനംതിട്ട: സിലോൺ പെന്തക്കോസ്ത് മിഷൻ ( സി.പി.എം) സഭാ ചീഫ് പാസ്റ്റർ എ ചാണ്ടി (മലബാർ തങ്കച്ചായൻ - 84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം മെയ് 6 തിങ്കൾ രാവിലെ 9 ന് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ചീക്കനാൽ സി.പി.എം സഭാ സെമിത്തെരിയിൽ.
ഭൗതീക ശരീരം പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന് സമീപമുള്ള സിലോൺ പെന്തക്കോസ്ത് മിഷൻ സഭാ ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും
പന്തളം കുളനടയ്ക്ക് സമീപം പുന്തല മേത്തുണ്ടിൽ പരേതരായ ഗീവർഗീസ് ചാണ്ടിയുടെയും റിബേക്കയുടെയും രണ്ടാമത്തെ മകനായി 1940-ൽ ജനനം.
17- മത്തെ വയസ്സിൽ ദൈവവിളി അനുസരിച്ച് സി.പി.എം കോഴിക്കോട് സെൻ്ററിലെ എടക്കരയിൽ നിന്നും സഭയുടെ സുവിശേഷ പ്രവർത്തകനായി തുടക്കം.
കൊട്ടാരക്കര, എറണാകുളം, കോട്ടയം സെൻ്ററുകളിൽ സുവിശേഷ പ്രവർത്തകനായിരുന്നു. 1924-ൽ പാസ്റ്റർ പോൾ സിലോണിൽ ആരംഭിച്ച സിലോൺ പെന്തെക്കൊസ്ത് മിഷൻ സഭ ശ്രീലങ്കയിലെ കലാപത്തെ തുടർന്ന് 1984 ൽ ഇന്ത്യയിൽ ദി പെന്തെക്കൊസ്ത് മിഷൻ (ടിപിഎം) എന്ന പേരിൽ സഭ രജിസ്ട്രർ ചെയ്തു.
പാസ്റ്റർ പോൾ സ്ഥാപിച്ച സഭയുടെ പേര് മാറ്റത്തെ അംഗീകരിക്കുവാൻ പാസ്റ്റർ ചാണ്ടിയും ചില സുവിശേഷകരും വിശ്വാസികളും തയ്യാറായില്ല.
1984 മുതൽ സിലോൺ പെന്തെക്കൊസ്ത് മിഷൻ എന്ന പേരിൽ തന്നെ പത്തനംതിട്ട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഭയുടെ ചീഫ് പാസ്റ്ററായി എ. ചാണ്ടിയെ തെരഞ്ഞെടുത്തു. നാല് പതിറ്റാണ്ട് സി.പി.എം സഭയുടെ ചീഫ് പാസ്റ്ററായി പ്രവർത്തിച്ചു.
സഹോദരങ്ങൾ: മദർ പൊടിയമ്മ (റ്റിപിഎം കോഴിക്കോട് സെന്റർ പുലിക്കയം) , അമ്മിണി ( നിലമ്പൂർ ), പരേതനായ രാജു, മോളി തങ്കച്ചൻ (റാന്നി), റോസമ്മ (പാലാങ്കര).
അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനായി നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ അഞ്ചൽ ജോർജ് പിതൃ സഹോദരനാണ്.
വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു