പാസ്റ്റർ ഡി. സാമുവേലിൻ്റെ (83) സംസ്കാരം ഇന്ന് നവം. 18ന്
മാവേലിക്കര : ഐപിസി നോർത്ത് സെൻട്രൽ റീജിയണിന്റെയും ഐപിസി ഡൽഹി സംസ്ഥാനത്തിൻ്റെയും മുൻ വൈസ് പ്രസിഡൻഡ് പാസ്റ്റർ ഡി. സാമുവൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 83 വയസ്സായിരുന്നു. സംസ്‌കാര ശുശ്രൂഷ ഇന്ന് - നവംബർ 18ന്- മാവേലിക്കര വെട്ടിയാർ ബഥേൽ ഐപിസി സഭയിൽ നടക്കും.
35 വർഷത്തോളം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ ആയിരുന്നു. 2006-ൽ കേരളത്തിൽ മടങ്ങിയെത്തി. ആരോഗ്യ പ്രശ്‌നങ്ങൾക്കിടയിലും അദ്ദേഹം ഹിന്ദിയിലും മലയാളത്തിലും നിരവധി ലഘുലേഖകൾ എഴുതുകയും പ്രസംഗിക്കുകയും ചെയ്തുകൊണ്ട് ദൈവശുശ്രൂഷ തീക്ഷ്‌ണതയോടെ തുടരുകയായിരുന്നു.
ഭാര്യ : ഗ്രേസി സാമുവൽ. ഇറവങ്കര പേരൂത്തറകിഴക്കേതിൽ കുടുംബാംഗമാണ് ജോബി സാമുവൽ, ജോർജ്ജ് സാമുവൽ എന്നിവർ മക്കളാണ്.
മരുമക്കൾ: സമീമ, ജിജി
ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളിലും സഭകളുടെ വളർച്ചയ്ക്കുമായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒട്ടേറെ പാവപ്പെട്ടവരെ സഹായിക്കുന്നതിനും സുവിശേഷ വ്യാപനത്തിനുമായി മുന്നിൽ നിന്നു.
നാലു പതിറ്റാണ്ടിലേറെക്കാലം മുഴുവൻ കുടുംബത്തോടൊപ്പം വടക്കേയിന്ത്യയിലും കേരളത്തിലുമായി മിനിസ്ട്രിക്കായി നിലകൊണ്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുകയും സുവിശേഷവുമായെത്തി ജനങ്ങളെ സത്യപ്രകാശത്തിലെക്ക് നയിച്ചു.
2006-ൽ കേരളത്തിൽ എത്തിയെങ്കിലും മനസു മുഴുവൻ ഉത്തരേന്ത്യൻ മിനിസ്ട്രിയായിരുന്നു. ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും അദ്ദേഹം ദൈവവേലയിൽ തീക്ഷ്ണത പുലർത്തി. ഹിന്ദിയിലും മലയാളത്തിലും നിരവധി ലഘുലേഖകൾ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും കവലകളിൽ പ്രസംഗിക്കുകയും ചെയ്തു. ഒരു ലഘുലേഖയും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അവ വിതരണം ചെയ്യാൻ പലപ്പോഴും വീടുകൾ സന്ദർശിച്ചു. വെല്ലുവിളികൾക്കിടയിലും ധീരതയോടും അചഞ്ചലമായ പ്രതിബദ്ധതയും കാത്തു സൂഷിച്ച പാസ്റ്റർ ഡി. സാമുവേൽ കറകളഞ്ഞ സുവിശേഷ പ്രസംഗകനായിരുന്നു.
Advertisement