പത്തനാപുരം കാട്ടുവിള വടക്കേതിൽ റിട്ട. എസ് ഐ ഡി സാമൂവേൽ ആരാധന മദ്ധ്യേ നിര്യാതനായി

പത്തനാപുരം കാട്ടുവിള വടക്കേതിൽ റിട്ട. എസ് ഐ ഡി സാമൂവേൽ ആരാധന മദ്ധ്യേ നിര്യാതനായി

പത്തനാപുരം : പത്തനാപുരം മോസ്‌കോ ജങ്ഷനിൽ കാട്ടുവിള വടക്കേതിൽ വീട്ടിൽ റിട്ട. എസ് ഐ ഡി. സാമൂവേൽ (62) ആരാധന മദ്ധ്യേ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാർച്ച്‌ 28 ന്  രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണി മുതൽ പത്തനാപുരം ഐപിസി ശാലേം ചർച്ചിൽ നടക്കുന്ന ശുശ്രുഷകൾക്ക് ശേഷം12 മണിക്ക് സഭ സെമിത്തേരിയിൽ നടക്കും.

ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡി സാമൂവേൽ പത്തനാപുരം ടൌൺ ഐ പി സി ശാലേം ചർച്ച് സഭാ അംഗമാണ്. മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ ജേതാവാണ്.

ഭാര്യ : ലിസി സാമൂവേൽ കടമനിട്ട നിരവിൽ കുടുംബാംഗമാണ്.

കോഴിക്കോട് സെഹിയോൻ പെന്തക്കൊസ്തു അസംബളി സഭ ശുശ്രുഷകൻ പാസ്റ്റർ ലിജോ കെ സാം മൂത്ത മകനാണ്. ഇളയ മകൻ ഷിജോ കെ സാം.

മരുമക്കൾ : ഡോ. ശ്രുതി കെ കെ , എമി പോൾ.

Advertisement