യേശു എന്നെ സ്നേഹിക്കുന്നു എന്ന് പാടിയ നവോമി മോൾക്ക് യു എ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

യേശു എന്നെ സ്നേഹിക്കുന്നു എന്ന് പാടിയ നവോമി മോൾക്ക് യു എ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

യേശു എന്നെ സ്നേഹിക്കുന്നു എന്ന് പാടിയ നവോമി മോൾക്ക് യു എ യിലെ വിശ്വാസ സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്ര മൊഴി

 'യേശു എന്നെ സ്നേഹിക്കുന്നു ( Jesus loves me this I know)' എന്ന് ഷാർജയിലെമ്പാടും ഒരു പൂമ്പാറ്റയെ പോലെ പാടി നടന്ന നവോമി മോൾക്ക് യുഎയിലെ വിശ്വാസ സമൂഹത്തിന്റെ  പ്രത്യാശയോടുള്ള കണ്ണീരിൽ കുതിർന്ന യാത്ര മൊഴി.

ദുബായ് ജബൽഅലി ക്രൈസ്റ്റ് ചർച്ചിൽ നടന്ന അന്ത്യയാത്രയയപ്പ് യോഗത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും എത്തിയ വൻ ജനാവലി, കുഞ്ഞിൻ്റ അഞ്ചാമത്തെ പിറന്നാളിന്റെ പിറ്റെന്നാൾ മറുകരയിൽ വീണ്ടും കാണാം എന്ന പ്രത്യാശ നിർഭരമായ വാക്കുകളാൽ അവളെ യാത്രയാക്കി.

 നവോമിമോളുടെ ഓർമ്മകൾ നൊമ്പരമായി നിറഞ്ഞു നിന്ന പ്രഭാതത്തിൽ, ഷാർജ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ശുശ്രുഷകൻ പാസ്റ്റർ കെ ബി ജോർജുകുട്ടി ശുശ്രുഷകൾക്കു നേതൃത്വം നൽകി. ശാരോൻ ഫെല്ലോഷിപ്പ് യു എ ഇ റീജിയൻ പാസ്റ്റർ ജോൺസൻ ബേബി പ്രത്യാശയുടെ വചനങ്ങൾ പങ്കു വച്ചു.യു എ ഇ റീജിയൻ സെക്രട്ടറി പാസ്റ്റർ ഗിൽബെർട് ജോർജ് , യുപിഎഫ് യുഎഇ പ്രസിഡൻറ് പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ,ഗുഡ്ന്യൂസ് യു എ ഇ ചാപ്റ്റർ സെക്രട്ടറി സിബി മാത്യു , യു എ യിലെ വിവിധ പെന്തെകൊസ്തു സഭകളിലെ ശുശ്രുഷകൻമാർ, ഷാർജ ഇന്ത്യൻ സ്കൂൾ സിഇഒ ,അദ്ധ്യാപകർ തുടങ്ങിയവർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ളവർ അനുശോചന സന്ദേശങ്ങൾ നൽകുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു . ജബൽഅലി ന്യൂ സോണാപ്പൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ നടന്ന അടക്ക ശുശ്രുഷകൾക്കു ഐ പി സി യു എ ഇ റീജിയൻ പ്രസിഡൻറ് പാസ്റ്റർ വിൽ‌സൺ ജോസഫ് നേതൃത്വം നൽകി.

 ഷാർജയിൽ ശാരോൻ ഫെല്ലോഷിന്റെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച ബ്രദർ ബാബു വര്ഗീസിന്റെ കൊച്ചു മകൾ ആണ് നവോമി.

ദുബായിൽ റോഡപകടത്തിൽ നയോമി മോൾ (5) നിര്യാതയായി

ദുബായ് : മലയാളി വിദ്യാർഥിനി ദുബായിലെ വാഹനാപകടത്തിൽ നിര്യാതയായി. ദുബായ് എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ  അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിൻ (5) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

ഷാർജ ഇന്ത്യൻ സ്‌കൂൾ കെ.ജി. വൺ വിദ്യാർഥിനിയാണ് നയോമി. വെള്ളിയാഴ്ച നാട്ടിൽനിന്നും രക്ഷിതാക്കൾക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ദുബായ് വിമാനത്താവളത്തിൽനിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയിൽ വെച്ച് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.

നയോമിയുടെ ഇരട്ടസഹോദരൻ നീതിൻ ജോബിനും ഇന്ത്യൻ സ്കൂ‌ൾ വിദ്യാർഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്.

ഷാർജ ഷാരോൺ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിൻ ബാബു വർഗീസ്. ഷാർജയിലാണ് താമസം.

 

 

Advertisement