പാസ്റ്റർ കെ.സി ജോൺസൺന്റെ ഭാര്യ എലിസബേത്ത് ജോൺസൻ (74) നിര്യാതയായി

അഞ്ചൽ : പാസ്റ്റർ കെ.സി ജോൺസൺന്റെ ഭാര്യ എലിസബേത്ത് ജോൺസൻ (74) നിര്യാതയായി. സംസ്കാരം പിന്നീട്
53 വർഷങ്ങളിൽ ഐപിസി യുടെ വിവിധ സെന്ററുകളായ ആലപ്പുഴ, കട്ടപ്പന, പുതുപ്പള്ളി, പുനലൂർ, അഞ്ചൽ സഭകളിൽ കർത്തൃവേലയിൽ പങ്കാളിയായി.
മക്കൾ: സാം ജോൺസൻ (സൗദി അറേബ്യ), ജേക്കബ് ജോൺസൻ ദുബായ് (യുപിഎഫ് യുഎഇ സെക്രട്ടറി), പാസ്റ്റർ സിബി ജോൺസൻ (ചെങ്ങന്നൂർ പുത്തൻകാവ് ഐപിസി).
മരുമക്കൾ: ആശാ സാം (സൗദി അറേബ്യ ), ജെർലിൻ ജേക്കബ് (ദുബായ്), ബിൻസി സിബി (തുരുത്തിക്കാട്).