ഒ.എൻ.ജി സി മുൻ സൂപ്രണ്ട് എൻജിനിയർ എം.ജി.ജോർജ് ( മോനച്ചൻ 80 ) നിര്യാതനായി

ഒ.എൻ.ജി സി മുൻ സൂപ്രണ്ട് എൻജിനിയർ എം.ജി.ജോർജ് ( മോനച്ചൻ 80 ) നിര്യാതനായി

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കാനം സഭാംഗം നോർത്ത് നെടുംകുന്നം 12-ാം മൈൽ, മേനോൻപറമ്പിൽ എം.ജി.ജോർജ് ( മോനച്ചൻ 80 ) നിര്യാതനായി. സംസ്കാരം ഒക്ടോബർ 6 വെള്ളി രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1 ന് റ്റി.പി.എം കാനം സഭാ സെമിത്തെരിയിൽ.

ഒ.എൻ.ജി.സി മുൻ സൂപ്രണ്ട് എൻജിനിയർ ആയിരുന്നു.

ടിപിഎം അങ്കലേശ്വർ (ഗുജറാത്ത്),  ജോർഹട്ട്(ആസാം) എന്നിവിടങ്ങളിലെ മുൻ സഭാംഗമായിരുന്നു.  

ഭാര്യ. മറിയാമ്മ ജോർജ് ആലപ്പുഴ മേൽപാടം പാലമൂട്ടിൽ കുടുംബാംഗം.

മക്കൾ : സാം ജോർജ് (ചെന്നൈ), സിസ്റ്റർ സൂസൻ ജോർജ് ( റ്റി.പി.എം നൂസിലാൻഡ് സഭാ ശുശ്രൂഷക), സിനി എബി ( ബെംഗളൂരു), സന്തോഷ് ജോർജ് ( ആസ്ട്രേലിയ).

മരുമക്കൾ: ഉഷാ സാം ( ബെംഗളൂരു), എബി ജോർജ് (കോട്ടയം),ഡ്യൂ സന്തോഷ് ( നിലമ്പൂർ ).

Advertisement