ബ്രിഗേഡിയർ ജോർജ് തോമസിൻ്റെ (77) സംസ്കാരം നാളെ ജൂലൈ 10 ന്

ബ്രിഗേഡിയർ ജോർജ് തോമസിൻ്റെ  (77)  സംസ്കാരം നാളെ  ജൂലൈ 10 ന്

ബെംഗളൂരു: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം കർണാടകയിലെ ഐസിപിഎഫ്, സിജിപി എഫ് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് സുവിശേഷ പ്രവർത്തനം ചെയ്ത ഐസിപിഎഫ് കർണാടക സ്റ്റേറ്റ് മുൻ കോർഡിനേറ്റർ ബ്രിഗേഡിയർ ജോർജ് തോമസ് ( 77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂലൈ 10  തിങ്കൾ രാവിലെ 9.30ന് സിറ്റി ഹാർവെസ്റ്റ് എ.ജി ഹാളിൽ ഐപിസി കമ്മനഹള്ളി ശാലോം സഭയുടെ നേതൃത്വത്തിലെ  ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.     

ജന്മദേശമായ മൂവാറ്റുപുഴ വാളകത്ത് നിന്ന് ദീർഘ വർഷങ്ങൾക്ക് മുമ്പ് സൈന്യത്തിൽ ചേർന്ന അദ്ദേഹം (കരസേന റിട്ട. ബ്രിഗേഡിയർ) വിരമിച്ചതിന് ശേഷം 1995 മുതൽ ബെംഗളൂരുവിലെ ഐസിപിഎഫ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.  ഐപിസി ശാലോം കമ്മനഹള്ളി സഭാംഗമാണ്.

ബെംഗളൂരു കമ്മനഹള്ളി സേനാവിഹാർ നമ്പർ 55 വസതിയിൽ ആയിരുന്നു താമസം.

ഭാര്യ: സുമ തിരുവല്ല പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : സാജൻ (ജെർമിനി ), ജസൻ (ബെംഗളൂരു). മരുമക്കൾ : ജയ , പുഷ്പ

Advertisement