പാസ്റ്റർ എൻ. എസ്. ജേക്കബ് (62) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ എൻ. എസ്. ജേക്കബ് (62)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

വാർത്ത: ജോർജ് തോമസ് വടക്കഞ്ചേരി

വടക്കഞ്ചേരി : വടക്കേഞ്ചേരി വാൽകുളമ്പ് പ്രദേശങ്ങളിലെ ആദ്യകാല പെന്തെകോസ്തു കുടുംബാംഗമായ പനംകുറ്റി കല്ലറയ്ക്കൽ പാസ്റ്റർ എൻ. എസ്. ജേക്കബ് (62) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ജൂൺ 8 ന് വ്യാഴാഴ്ച രാവിലെ 9 ന് വടക്കേക്കെട്ടിൽ ഐപിസി ഫിലദൽഫിയ ഹോളിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക് 1 ന് വാൽകുളമ്പ് സെമിത്തേരിയിൽ.

26 വർഷമായി ഐപിസി വടക്കഞ്ചേരി സെന്ററിൽ കർതൃവേലയിൽ ആയിരുന്നു. 1960 കാലങ്ങളിൽ തേനിടുക്ക് സഭയിൽ വാൽകുളമ്പിൽ നിന്നും കാൽനടയായി 9 കി.മീ നടന്നു വന്നു ആരാധിച്ചിരുന്നു.

മാതാവ് സാറാമ്മ അമ്മച്ചി വാൽകുളമ്പ് ദേശത്തെ പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ടി.പി. പൗലോസിന്റെ പിതാവ് പാസ്റ്റർ ടി.പി പോളിനോടൊപ്പം ത്യാഗപൂർണമായ സേവനം ചെയ്തിട്ടുണ്ട്. 

 ഭാര്യ : ഡെയ്സി. മക്കൾ : സോഫി, സുബി. മരുമക്കൾ : ബേബി, ഡോളി.

Advertisement