പാസ്റ്റർ ജെയിംസ്  ചെറിയാൻ ( 71) ഹോഷങ്ങബാദിൽ നിര്യാതനായി

പാസ്റ്റർ ജെയിംസ്  ചെറിയാൻ ( 71) ഹോഷങ്ങബാദിൽ നിര്യാതനായി

ഇറ്റാർസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെല്ലോഷിപ് ഓഫ് പെന്തക്കോസ്തൽ ചർച്ചസ് ഓഫ് ഗോഡിന്റെ സീനിയർ പാസ്റ്ററും വൈസ് പ്രസിഡന്റും,സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്ഥാപകനുമായ പത്തനംതിട്ട കുറിയന്നൂർ, വലിയപനംതോട്ടത്തിൽ പാസ്റ്റർ ജെയിംസ് ചെറിയാൻ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജെയിംസ് ചെറിയാൻ കഴിഞ്ഞ 50ൽ പരം വർഷങ്ങളായി എഫ്പിസി. ജി യുടെ ഉന്നമനത്തിനും വളർച്ചക്കും വേണ്ടി ആത്‍മഭാരതോടുകൂടി അഹോരാത്രം പ്രവർത്തിച്ച ഒരു വ്യക്തിത്വമായിരുന്നു. സുസ്മെര വദനനും ശാന്ത സ്വഭാവത്തിനുടമയും ആയിരുന്ന പാസ്റ്റർ ജെയിംസ് ചെറിയാൻ.

ചില വർഷങ്ങളായി അനാരോഗ്യം മൂലം ചികിത്സയിലായിരുന്നു.

ഭാര്യ: തങ്കമ്മ ജെയിംസ് മീൻകുഴി ചിറ്റാർ സ്വദേശി

മക്കൾ : ജെൻസി എബ്രഹാം, പാസ്റ്റർ ജെയ്സൺ ചെറിയാൻ(എഫ്. പി. സി. ജി. ഹോഷങ്ങബാദ് ), ജനി ഈപ്പൻ.

മരുമക്കൾ: നിജു എബ്രഹാം, സ്നേഹ ജെയ്സൺ, ഈപ്പൻ പുളിക്കൽ.

സംസ്കാരം.13.08.2023 ശനിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശിശ്രുഷകൾക്കു ശേഷം ഹോഷങ്ങബാദ് ക്രിസ്ത്യൻ സെമിതേരിയിൽ 

 

വാർത്ത : എ. റ്റി. എബ്രഹാം, റായിപുർ.

Advertisement