എടക്കര നെല്ലിക്കുന്നത്ത് ചേങ്കര വീട്ടിൽ ജോഹാൻ മോൻ യാത്രയായി. സംസ്കാരം ഏപ്രിൽ 15ന് നാളെ 

എടക്കര നെല്ലിക്കുന്നത്ത് ചേങ്കര വീട്ടിൽ ജോഹാൻ മോൻ യാത്രയായി. സംസ്കാരം ഏപ്രിൽ 15ന് നാളെ 

കോഴിക്കോട്/ എടക്കര: എടക്കര കാരപ്പുറം ഏ ജി താബോർ ചർച്ച് സഭാ അംഗങ്ങളായ നെല്ലിക്കുന്നത്ത് ചേങ്കര വീട്ടിൽ ബിബിൻ -ജോസി ദമ്പതികളുടെ മകൻ ജോഹാൻ  ജെ ബിബിൻ (9) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം ഏപ്രിൽ 15ന് നാളെ രാവിലെ 9.30 ന് എടക്കര
നെല്ലിക്കുന്നത്തെ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രുഷകൾക്ക് ശേഷം 2.30 ന് മൂത്തേടം മരംമുട്ടിച്ചാൽ ഏ.ജി ചർച്ച് സഭാ സെമിത്തേരിയിൽ. 

കോഴിക്കോട് മലാപറമ്പ് എ യു പി സ്കൂൾ 4 ആം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയാണ് ജോഹാൻ. ബ്രെയിനിൽ ബ്ലഡ്‌ ക്ലോട്ട് ആയതിനെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ നടത്തിയ സർജറിയെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം.

മാതാവ് ജോസി ഉന്നത്തിങ്കൽ കുടുംബാംഗം.
സഹോദരി : ജുവന്ന.
 ജോലിയോടുള്ള ബന്ധത്തിൽ കോഴിക്കോട് ആയിരിക്കുന്ന കുടുംബം വെള്ളിമാടുകുന്ന് ഏ ജി ചർച്ച് സഭാ വിശ്വാസികളാണ്