വാപ്പാല വേങ്ങവിള ജോൺ സാമുവൽ (അനിയൻകുഞ്ഞ് -63) സംസ്കാരം ജൂൺ 3ന് ന്യൂയോർക്കിൽ 

വാപ്പാല വേങ്ങവിള ജോൺ സാമുവൽ (അനിയൻകുഞ്ഞ് -63) സംസ്കാരം ജൂൺ 3ന് ന്യൂയോർക്കിൽ 

ന്യൂയോർക്ക് ( യു.എസ്): കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നിര്യാതനായ കൊല്ലം വാപ്പാല വേങ്ങവിള ജോൺ സാമുവേലിൻ്റെ (അനിയൻകുഞ്ഞ് -63)സംസ്കാര ശുശ്രുഷ ജൂൺ 3-ന് രാവിലെ 9 മുതൽ 12.00 pm വരെ ന്യൂ യോർക്ക് ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ നടക്കും.

 വർഷങ്ങളായി ന്യൂയോർക്ക് ഡിപ്പാർട്മെൻറ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനാണ്.

ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് (New Testament Church) സഭാംഗവും കൊല്ലം വാപ്പാല ദി പെന്തെക്കൊസ്ത് മിഷൻ പ്രാദേശിക സഭാംഗമായിരുന്നു.

സുവിശേഷം അറിയിക്കുന്നതിലും സഭയുടെ ആത്മീയകാര്യങ്ങളിലും സജീവ പ്രവർത്തകനായിരുന്നു പരേതൻ.

ഭാര്യ: ലിസി സാമുവൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗം.  മക്കൾ: ജോയൽ, ജാനൽ. മരുമകൾ: ക്രിസ്റ്റിൻ.

 

വാർത്ത: ബിജു ജോൺ, കൊട്ടാരക്കര..