പാസ്റ്റർ ജോൺസി എബ്രഹാം (51) കർത്തൃ സന്നിധിയിൽ

പാസ്റ്റർ ജോൺസി എബ്രഹാം (51) കർത്തൃ സന്നിധിയിൽ

കോട്ടയം: പുതുപ്പള്ളി ബഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം പാസ്റ്റർ ജോൺസി എബ്രഹാം (51) നിര്യാതനായി. സംസ്കാരം ജൂൺ 26ന് രാവിലെ 8ന് പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന്  ബെഥേൽ ഗോസ്പൽ അസംബ്ലി പുതുപ്പള്ളി സെക്ഷന്റെ നേതൃത്വത്തിൽ നടത്തും.

വേദ അധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, കുട്ടികളുടെ ഇടയിലെ സുവിശേഷകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ സജീവ പ്രവർത്തകൻ ആയിരുന്നു.

സഹധർമ്മിണി : പരുത്തുംപാറ കരിമ്പിൽ ഷീജ ജോൺ. മക്കൾ: അബിയേൽ, അനോന.