കുമ്പനാട് കോയിപ്പുറം മീനത്തേരിൽ  സുവി. ജോൺസൺ വർഗീസ് (56) കർത്തൃസന്നിധിയിൽ

കുമ്പനാട് കോയിപ്പുറം മീനത്തേരിൽ  സുവി. ജോൺസൺ വർഗീസ് (56) കർത്തൃസന്നിധിയിൽ

യു.കെ : ഡെർബി ഐ.പി.സി സഭാംഗംകുമ്പനാട് കോയിപ്പുറം മീനത്തേരിൽ  സുവിശേഷകൻ ജോൺസൺ വർഗീസ് (56) നിത്യതയിൽ ചേർക്കപ്പെട്ടു.  ചില നാളുകളായി ഡയാലിസിസിന് വിധേയനായി ചികിൽസയിലായിരുന്നു.

ഡെർബി ഐ.പി. സി സഭയുടെ ആത്മീയ പ്രവർത്തനങ്ങളിൽ ഉത്സാഹിയും ദൈവവേലയിൽ വ്യാപൃതനുമായിരുന്നു. 

ഭാര്യ: ഷീല ജോൺസൺ (ജോയമ്മ) മകൻ: ജെയിം ജോൺസൺ (ജോഷ്വാ) . 

മാതാപിതാക്കൾ: പരേതരായ മീനത്തേരിൽ പാസ്റ്റർ എം. സി.വർഗീസ്, ശോശാമ്മ വർഗീസ്.

സഹോദരങ്ങൾ:പരേതനായ ജേക്കബ് ജോർജ്, ജോയ്സിസൈമൺ, പരേതയായ ആനി രാജൻ.

സംസ്കാര വിവരങ്ങൾ:

പൊതുദർശനം ഡിസം 24 ചൊവ്വാഴ്ച രാവിലെ 9 മുതൽ 11 വരെ ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ (Adress: Derby Pentecostal Church,

Breach Road, Heaner, DE 75 7HQ )വെച്ച് നടക്കുന്നതും 11.30 ന് Heaner Cemetery Extention ൽ സംസ്കരിക്കുന്നതുമാണ്.

ഐ. പി. സി അയർലൻ്റ് റീജിയൺ പ്രസിഡണ്ടും ഡെർബി സഭാ ശുശൂക്ഷകനുമായ പാസ്റ്റർ സി.ടി. എബ്രഹാം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Advertisement