റവ. ജോണി എ.ജോർജ് കർതൃസന്നിധിയിൽ

റവ. ജോണി എ.ജോർജ് കർതൃസന്നിധിയിൽ

കോട്ടയം: ദീർഘകാലം വടക്കേ ഇന്ത്യൻ സുവിശേഷീകരണത്തിൽ പങ്കാളിയായിരുന്ന കർത്തൃദാസൻ കോട്ടയം അയർക്കുന്നം അക്കതെക്കേതിൽ റവ.ജോണി എ.ജോർജ് (57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

ഏപ്രിൽ 3 ന് പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം തിരുവല്ല ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.  

ഒ.എം (1985 - 1991), ജി എഫ് എ (1991 - 2014), സി എഫ് ഐ (2014 - 2019) ട്രാൻസ്ഫോർമേഷൻ ഇന്ത്യ മൂവ്മെൻറ് (2019 - ) എന്നീ സംഘടനകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. 

മൃതദേഹം ഏപ്രിൽ 17 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ തിരുവല്ല ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റൽ ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും.

സംസ്കാര ശുശ്രൂഷ 18ന് വ്യാഴാഴ്ച രാവിലെ 9 ന് അയർക്കുന്നത്തുള്ള ഭവനത്തിൽ ആരംഭിയ്ക്കും.തുടർന്ന് അയർക്കുന്നം ഏ. ജി ഹെബ്രോൺ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ:ഷൈനി

മക്കൾ: അനീഷ, അനീറ്റ

Advertisement