പാസ്റ്റർ ജോസ് മാത്യു (53) കർതൃസന്നിധിയിൽ

പാസ്റ്റർ ജോസ് മാത്യു (53) കർതൃസന്നിധിയിൽ

കോട്ടയം: കളത്തിപ്പടി മധുരംചേരികടവിൽ പാസ്റ്റർ ജോസ് മാത്യു (53)നിര്യാതനായി. മൃതദേഹം ഇന്ന് (നവം.23 വ്യാഴാഴ്ച) വൈകുന്നേരം 4ന് വസതിയിൽ കൊണ്ടുവരും. ശുശ്രൂഷകൾക്ക് ശേഷം 6 ന് കളത്തിപ്പടി ലിറ്റിൽ ഫ്ലവർ ചർച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും.

സംസ്ക്കാരം നാളെ (നവം.24 വെള്ളിയാഴ്ച) രാവിലെ 8ന് ഓഡിറ്റോറിയത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 12ന് കഞ്ഞിക്കുഴി വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് സഭയുടെ പാമ്പാടി ഒമ്പതാം മൈലിൽ ഉള്ള സെമിത്തേരിയിൽ.

 ഭാര്യ : സുജ വാകത്താനം തടത്തിൽ കുടുംബാംഗം. മക്കൾ : പ്രൈസ്മോൻ, സ്നേഹമോൾ , ജസ്വിൻ.

വാർത്ത : അനീഷ് പാമ്പാടി