റവ.ഡോ.ജോസഫ് മാത്യുവിന്റെ സംസ്‌കാര ശുശ്രുഷകൾ ജൂൺ 7 ന്

റവ.ഡോ.ജോസഫ് മാത്യുവിന്റെ സംസ്‌കാര ശുശ്രുഷകൾ ജൂൺ 7 ന്

 കഴിഞ്ഞ ഞായറാഴ്ച്ച കെനിയയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ട Light the World Missions ഫൗണ്ടർ പ്രസിഡന്റ് റവ.ഡോ.ജോസഫ് മാത്യുവിന്റെ ഭൗതിക ശരീരം നൈറോബിയിൽ നിന്ന് വെള്ളിയാഴ്ച്ച നാട്ടിൽ എത്തും. ജൂൺ 7 വെള്ളിയാഴ്ച്ച രാവിലെ മാവേലിക്കര പ്രായിക്കരയിലുള്ള LTWM ഓഫീസിൽ രാവിലെ10 മുതൽ പൊതു ദർശനവും (Viewing service) ഉച്ചയ്ക്കു ശേഷം 3  മുതൽ പ്രധാന ശുശ്രൂഷകളും (Home going service) നടക്കും. തുടർന്ന് റാന്നി ഐരൂരിലാണ് സംസ്‌കാര ശുശ്രുഷകൾ നടക്കുന്നത്.

ഹൃദയാഘാതത്തെ തുടർന്ന് നൈറോബി എയർപോർട്ടിൽ വെച്ചായിരുന്നു അന്ത്യം. ദീർഘനാളത്തെ പൗരോഹിത്യ ശുശ്രൂഷയ്ക്കു ശേഷം കർത്താവിൻ്റെ പ്രത്യേക നിയോഗത്താൽ അദ്ദേഹം ഒരു മിഷനറിയായി ഇറങ്ങി തിരിക്കുകയായിരുന്നു. ദൈവം നൽകിയ ദർശനത്തിന് അനുസരിച്ച് ഇന്ത്യയിലെ സുവിശേഷീകരിക്കപ്പെടാത്ത സമൂഹങ്ങളിലേക്കും അതോടൊപ്പം ആഫ്രിക്കയിലേക്കും ഒരു മിഷനറിയായി നിലകൊണ്ടു. ദൈവം നൽകിയ ദർശനത്തിൻ്റെ പൂർത്തീകരണത്തിനായി 2009-ൽ 'ലൈറ്റ് ദ് വേൾഡ് മിഷൻസ് '  എന്ന ഇൻ്റർ ഡിനോമിനേഷണൽ മിഷൻ സംഘടയ്ക്കു രൂപം നൽകി അനേകരെ ശിഷ്യത്വത്തെ കുറിച്ച് പഠിപ്പിക്കുകയും തനിക്കു ദൈവം നൽകിയ ദർശനം കൈമാറുകയും ചെയ്തു. അനേകം ദൈവദാസന്മാരുടെ മെൻ്റർ ആയി ദൈവീക ദൗത്യ നിർവ്വഹണത്തിനായി അവരെ ഒരുക്കി എടുക്കുവാൻ അദ്ദേഹത്തിനു സാധിച്ചു.

അമേരിക്കയിലെ ഫുള്ളർ തിയോളജിക്കൽ സെമിനാരിയിൽ നിന്നു ഡോക്ടറേറ്റ് നേടി. വേദാധ്യാപകൻ, സംഗീതജ്ഞൻ എന്നീ നിലകളിൽ പ്രയോജനപ്പെട്ടിരിന്നെങ്കിലും ഒരു മിഷനറിയായി ആഫ്രിക്കയിൽ ദൈവം ഏൽപ്പിച്ച ശുശ്രൂഷയ്ക്കായി വിശ്രമം കൂടാതെ പ്രവർത്തിച്ചു വരുന്ന അവസരത്തിലാണ് തൻ്റെ അന്ത്യം. 

 ഭാര്യ: സാറാമ്മ ജോസഫ് (ഹൈസ്കൂൾ അദ്ധ്യപിക), മകൻ: കെനസ് ജോസഫ് മാത്യു.