ആര്യപ്പള്ളിൽ എ.സി.ജോസഫ് (കുഞ്ഞുമോൻ -82) നിര്യാതനായി

ആര്യപ്പള്ളിൽ എ.സി.ജോസഫ് (കുഞ്ഞുമോൻ -82) നിര്യാതനായി

കുമ്പനാട്: ആര്യപ്പള്ളിൽ പരേതരായ എ.ജെ. ചാക്കോ - സാറാമ്മ ദമ്പതികളുടെ മകൻ എ.സി ജോസഫ് (കുഞ്ഞുമോൻ - 82) ജൂലൈ 30 ന് ബോംബെയിൽ ബോറിവില്ലിലുള്ള മകളുടെ ഭവനത്തിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ  ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 9 മുതൽ ഐപിസി എലീം ചർച്ചിൽ ആരംഭിക്കും. 12.30ന് ഐപിസി എലീം സഭാ സെമിത്തേരിയിൽ സംസ്കരിക്കും. 

1957-ൽ 17-ാമത്തെ വയസിൽ ഇന്ത്യൻ എയർഫൊഴ്സിന്റെ ബാംഗ്ലൂരിലുള്ള ട്രെയിനിംങ്ങ് സെന്ററിൽ 4 വർഷത്തെ ട്രെയിനിംഗിൽ ചേർന്നു.  വടക്കെ ഇന്ത്യയിലെ പല എയർഫോഴ്സ് സ്റ്റേഷനുകളിൽ (അംബാല, ഭോപ്പാൽ, ബരേലി) സേവനം അനുഷ്ടിച്ചിട്ടുണ്ട്. വോളണ്ടറി റിട്ടയർമെന്റെനു ശേഷം അബുദാബിയിലേക്ക് ജോലിക്കായി പോയി അവിടെ യു.എ.ഇ എയർഫോഴ്സിൽ ചേർന്നു. ഇന്ത്യൻ വ്യോമസേനയിൽ ജോലിയിലായിരിക്കുമ്പോൾ റഷ്യയിലും, യു.എ.യിൽ എയർഫോഴ്സിലിരിക്കുമ്പോൾ കാനഡായിലും ട്രെയിനിങ്ങിനു പോയിട്ടുണ്ട്.  കുറച്ചുകാലം ബാങ്ക് ഓഫ് ബെറോഡായിൽ ജോലി ചെയ്തു. യു.എ.ഇ യിൽ നിന്ന് തിരിച്ചുവന്നശേഷം മദ്ധ്യപ്രദേശ് ഗവൺമെന്റിന്റെ ഭോപ്പാൽ ഏവിയേഷൻ ഡിപാർട്ട്മെന്റിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

2000 -ൽ നാട്ടിൽ സ്ഥിരതാമസത്തിനായി തന്റെ ജന്മദേശമായ കുമ്പനാട്ട് എത്തി. അതിനുശേഷം കുറച്ചുനാൾ കടമനിട്ട എഞ്ചിനീയറിംഗ് കോളജിൽ അദ്ധ്യാപനായി സേവനം ചെയ്തിട്ടുണ്ട്. കുമ്പനാട് ഐപിസി എലീം ചർച്ചിന്റെ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വർഷമായി മകളോടൊപ്പം ബോംബയിൽ വിശ്രമ ജീവിതത്തിലായിരുന്നു.

റാന്നി വലിയകാലായിൽ പരേതനായ പാസ്റ്റർ വി.വി.തോമസിന്റെ (കുട്ടിയച്ചൻ) ഇളയമകൾ കുഞ്ഞമ്മയണ് സഹധർമണി.

മക്കൾ: ഡോ. മിനി (യു.എസ്.എ), പാറ്റ്സി (ബോംബെ), പ്രിറ്റി (യു.എസ്.എ). മരുമക്കൾ: ഷിബു അനന്തരാമൻ, (യു.എസ്.എ), ജെഫി പോൾ (ബോംബെ), ഷിബു ഏബ്രഹാം (യു.എസ്.എ).

വാർത്ത: രാജൻ അര്യപ്പള്ളിൽ

Advertisement