പാസ്റ്റർ ജോസഫ് മാത്യു കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോസഫ് മാത്യു കർത്തൃസന്നിധിയിൽ

മുംബൈ: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസിയർ പാസ്റ്റർ ജോസഫ് മാത്യു (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകൾ ആയി താൻ രോഗകിടക്കയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.

തുലവട്ടയിൽ ചെറുകര മാവേലിക്കരയിൽ ടി.ജെ മാത്യു മേരി മാത്യു ദമ്പതികളുടെ മകനായി മുംബൈയിൽ 1959ൽ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസം മുംബൈയിൽ പൂർത്തീകരിച്ചതിനു ശേഷം ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ വേദപഠനം പൂർത്തിയാക്കി. തുടർന്ന് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയനോട് ചേർന്ന് ആഗ്ര, ബോറിവിലി, സഹർ,സിദ്ധാർദ്ധനഗർ ഗോരേഗാ വ് ഈസ്റ്റ്, വിടി, മിരാറോഡ് എന്നീ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. ദൈവസഭയുടെ ഇവാഞ്ചലിസം ഡയറക്ടറായി ദീർഘ വർഷങ്ങൾ സേവനം അനുഷ്ഠിച്ചു. 2010-2016
കാലഘട്ടങ്ങളിൽ ദൈവസഭയുടെ ഓവർസിയർ ആയി സേവനമനുഷ്ഠിച്ചു. ഉത്തര ഭാരതത്തിൽ ദൈവിക ശുശ്രൂഷയിൽ അനേകം ആത്മാക്കളെ നേടുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ദൈവസഭയുടെ ബൈബിൾ കോളേജ് ഡീൻ, പ്രിൻസിപ്പാൾ, രജിസ്ട്രാർ എന്നീ നിലകളിലും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ഷേർലി ജോസഫ് ( മുംബൈ ഹോസ്പിറ്റലിൽ മുൻ വൈസ് പ്രിൻസിപ്പൽ)
മക്കൾ : ജാസ്പർ ജോസഫ് – റിയ ജാസ്പർ
സ്റ്റീവ് ജോസഫ്( UK )

Advertisement