പാസ്റ്റർ കൊച്ചുമോൻ ജോസഫിൻ്റെ പിതാവ് കുറിച്ചി കാരിക്കോട്ട് കെ.കെ.ജോസഫ് (81) നിര്യാതനായി
കുറിച്ചി : ഐ.പി.സി കർണാടക സ്റ്റേറ്റ് കോളാർ ജില്ലാ സെൻ്റർ പാസ്റ്ററും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ പ്രോഗ്രാം ജോ. കോർഡിനേറ്ററുമായ പാസ്റ്റർ കൊച്ചുമോൻ ജോസഫിൻ്റെ പിതാവ് കുറിച്ചി കാരിക്കോട്ട് കെ.കെ.ജോസഫ് (81) നിര്യാതനായി.
സംസ്കാരം ചങ്ങനാശേരി ഐ.പി.സി പ്രയർ ടവർ സഭയുടെ നേതൃത്വത്തിൽ കുടുംബക്കല്ലറയിൽ നടത്തി.
ഡോ. ഇടിച്ചെറിയ നൈനാന്‍ മുഖ്യ ശുശ്രൂഷ നടത്തി.
ഭാര്യ. പരേതയായ വത്സമ്മ ജോസഫ് എടത്വാ കൊച്ചുപറമ്പില്‍ കുടുംബാംഗം .
മറ്റ് മക്കൾ .എബി കെ ജോസഫ് (ഫിനാൻസ് മാനേജർ ,ദി കിംങ്ങ്സ് സ്ക്കൂൾ കൊല്ലം) നൈസി( ദുബായ്).
മരുമക്കൾ. ജെസ്സി കൊച്ചുമോൻ ( ഐപിസി കർണാടക സോദരി സമാജം സെക്രട്ടറി), ഷീന, റ്റിനു പട്ടത്താനം ( ദുബായ്).