പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവ് പി.സി ജോസഫിന്റെ സംസ്ക്കാരം ഒക്ടോബർ 20 നു വടശ്ശേരിക്കരയിൽ
വടശേരിക്കര: എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി.സി ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. സംസ്കാരം ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ വീട്ടിലും തുടർന്ന് 9.30 മുതൽ നരിക്കുഴി സിലോൺ പെന്തക്കോസ്ത് ഓഡിറ്റോറിയത്തിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1നു സംസ്കാരം വടശ്ശേരിക്കര ദൈവസഭാ സെമിത്തരിയിൽ.
ഭാര്യ: ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്. ജിനു ജോസഫ്, മുംബൈ, ജഫ്രി ജോസഫ്, സൗദി എന്നിവരാണ് മറ്റു മക്കൾ.
Advertisement