പാസ്റ്റർ ജോയി ജോസഫ് (63) വാഹനാപകടത്തിൽ മരണപ്പെട്ടു
ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് നോയിഡ സെക്ടർ 71 ലെ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയി ജോസഫ് (63) വാഹനാപകടത്തിൽ മരണപ്പെട്ടു. ചെങ്ങന്നൂർ കല്ലിശ്ശേരി മേലേക്കുന്നിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
ഒക്ടോ.4 ന് രാവിലെ എട്ടരയോടെ തിരുവല്ല തേങ്ങേലിയിൽ കുറ്റൂർ - പനച്ചിമൂട്ടിൽ കടവ് റോഡിൽ മിൽമ ബൂത്തിനു സമീപം ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്.
തെങ്ങേലിയിലുള്ള സഹോദരി ലീലാമ്മയുടെ ഭവനത്തിലായിരുന്നു താമസം. ഭാര്യ: മംഗലപുരം പൊന്നന്താനത്തു സൂസമ്മ. മക്കൾ : അക്സ (മുംബൈ), ബ്യൂല(യുകെ), ക്രിസ്റ്റീന(ഡൽഹി). മരുമകൻ : ജോബിൻ ജോൺ (മുംബൈ).
Advertisement