വാഴൂർ മീനടം കുളത്തങ്കൽ പാസ്റ്റർ കെ.എ.തോമസ് (79) കർതൃ സന്നിധിയിൽ

വാഴൂർ മീനടം കുളത്തങ്കൽ പാസ്റ്റർ കെ.എ.തോമസ് (79) കർതൃ സന്നിധിയിൽ

കണ്ണൂർ: ചന്ദനക്കാംപാറ ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ വാഴൂർ മീനടം കുളത്തങ്കൽ പാസ്റ്റർ കെ.എ.തോമസ് (79) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കോട്ടയത്ത്.

ദീർഘ വർഷങ്ങൾ മലബാറിൽ കർതൃ വേലയിൽ ആയിരുന്നു.  ചിലനാളുകളായി ചികിൽസയിലായിരുന്നു. ഭൗതിക ശരീരം, മെയ് 2ന്  ചന്ദനക്കാംപാറ വഞ്ചിയം ശാരോൻ ഫെലോഷിപ്പ് സഭാ ഹാളിൽ എത്തിക്കുകയും ശുശ്രൂഷക്ക് ശേഷം വൈകിട്ട് 5 മണിയോടെ സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടു പോകും. 

ഭാര്യ: പരേതയായ മോളി തോമസ് , സിസിലി. മക്കൾ: പാസ്റ്റർ ഫെയ്ത്ത് തോമസ്, ഫിന്നി തോമസ്
മരുമക്കൾ: സൂസൻ ഫെയ്ത്ത്, ഷൈലു ഫിന്നി

( വാർത്ത: കെ.ജെ. ജോബ് വയനാട്)