ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവെൻഷൻ ആരംഭിച്ചു

ചർച്ച് ഓഫ് ഗോഡ് കർണാടക ജനറൽ കൺവെൻഷൻ ആരംഭിച്ചു
ചർച്ച് ഓഫ് ഗോഡ് കർണാടക കൺവെൻഷൻ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യുന്നു.

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷൻ ലിംഗരാജപുരം ക്യാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.

സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ റോജി ഇ.ശാമുവേൽ അധ്യക്ഷനായിരുന്ന കൺവെൻഷനിൽ ഡോ.ഷിബു കെ. മാത്യൂ മുഖ്യ പ്രഭാഷണം നടത്തി.

ഡോ. ഷിബു കെ മാത്യൂ പ്രസംഗിക്കുന്നു

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയർ ഗാനങ്ങൾ ആലപിച്ചു.

ഇന്ന് വൈകിട്ട് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ) ദൈവവചനം പ്രസംഗിക്കും.

കർണാടക അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് പാസ്റ്റർ ഇ.ജെ.ജോൺസൺ, പാസ്റ്റർമാരായ ഷിബു തോമസ് (അറ്റ്ലാന്റ ), സണ്ണി താഴാംപള്ളം, എന്നിവർ കൺവെൻഷൻ്റെ വിവിധ ദിനങ്ങളിൽ പ്രസംഗിക്കും. ലേഡീസ് മിനിസ്ട്രീസ് സമ്മേളനത്തിൽ സിസ്റ്റർ ജെസ്സി അലക്സ്, പാസ്റ്റർ അലക്സ് (ദുബായ്) എന്നിവർ പ്രസംഗിക്കും. 

ഇന്ന് മുതൽ ദിവസവും രാവിലെ 6.30 മതൽ 7.30 വരെ ധ്യാനയോഗവും വൈകിട്ട് 6ന് സുവിശേഷയോഗവും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ഇന്ന് രാവിലെ 9.30 മുതൽ ലേഡീസ് കോൺഫറൻസ്, ഉച്ചയ്ക്ക് 2.30 മുതൽ ശുശ്രൂഷകർക്കായി ക്രെഡൻഷ്യൽ പരീക്ഷ, 28 ന് രാവിലെ 9.30 മുതൽ യുവജന സംഘടനയായ വൈ.പി.ഇ, സൺഡെസ്ക്കൂൾ സംയുക്ത സമ്മേളനം, ഉച്ചയ്ക്ക് 2.30 മുതൽ ഇവാഞ്ചലിസം യോഗം ,സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.30 ന് കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൺവെൻഷൻ സമാപിക്കും.

പാസ്റ്റർമാരായ എം.കുഞ്ഞപ്പി ( സ്റ്റേറ്റ് ഓവർസിയർ ), ഇ.ജെ.ജോൺസൺ ( അസി. ഓവർസിയർ ), ജോസഫ് ജോൺ ( കൗൺസിൽ സെക്രട്ടറി), ജെയ്മോൻ കെ.ബാബു (പബ്ലിസിറ്റി കൺവീനർ) എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.